അവസാന ഗാനവും വേദിയിൽ പാടി ഇടവ ബഷീർ യാത്രയായി.

പിന്നണി ഗായകനും  ഗാനമേള രംഗത്തെ പ്രമുഖഗായകനുമായ ഇടവ ബഷീർ വേദിയിൽ കുഴഞ്ഞ് വീണ് മരിച്ചു. ആലപ്പുഴ ഭീമാ ബ്ല്യൂ ഡയമണ്ട്സിൻ്റെ അൻപതാം വർഷം ആഘോഷിക്കുന്ന വേദിയിൽ ഗാനം പാടി കൊണ്ടിരിക്കുമ്പോഴാണ്  മരണം സംഭവിച്ചത്. 

പുതിയ തലമുറയ്ക്ക് അധികം പരിചിതമല്ലാത്ത പേരാണ് ഇടവബഷീർ. ഗാനമേളകളുടെ പിതാവാണ് അദ്ദേഹം. ഗാനമേളകളിൽ മിക്സറുകൾ, ഡിലേ ,അക്കേഡിയൻ തുടങ്ങിയവ ആദ്യമായി അവതരിപ്പിച്ചത് അദ്ദേഹമാണ്.,

" ആഴിതിരമാലകൾ ,അഴകിൻ്റെ മാലകൾ എന്ന ഗാനത്തിൻ്റെ മെയിൽ വോയിസ് അദ്ദേഹമായിരുന്നു പാടിയത്. 

സിനിമയിൽ കിട്ടിയ അവസരങ്ങളുടെ സമയത്ത്  ഗാനമേളകൾ നടത്തുന്നതിന് ആണ് അദ്ദേഹം മുൻകൈ
എടുത്തിട്ടുള്ളത്. 

No comments:

Powered by Blogger.