" ജോ ആന്റ് ജോ " അറാമത്തെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി.



മാത്യു തോമസ് ,നസ്ലൻ,നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന  "ജോ ആന്റ് ജോ " എന്ന ചിത്രത്തിന്റെ ആറാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി. അന്നമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലീന ആന്റെണിയുടെ ക്യാരക്ടർ പോസ്റ്ററാണ് റിലീസായത്.

'പാലത്തറ  ബേബിയുടെ  അമ്മ  അന്നമ്മ. ആയ കാലത്തു  ഓടിനടന്നുപണിയെടുത്തതുകൊണ്ട്‌  ഇപ്പൊ  ഫുൾ  റെസ്റ്റാണ്.  ഈ പ്രായത്തിലും  കാഞ്ഞ  ബുദ്ധിയാണ് അമ്മച്ചിക്ക്. ആക്ഷൻ  സിനിമകളോട് ഒരു  പ്രത്യേക വീക്നസ് ഉള്ള അന്നമ്മ   ബാബു  ആന്റണിയുടെ die hard ഫാനുമാണ്"മെയ് പതിമൂന്നിന് "ജോ ആന്റ് ജോ" ഐക്കോൺ സിനിമാസ്തിയ്യേറ്ററിലെത്തിക്കും.

ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് എന്നി ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി,
സ്മിനു സിജോയ്, ലീന ആന്റെണി എന്നിവരും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അരുൺ ഡി ജോസ്,രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൾസർ ഷാ നിർവ്വഹിക്കുന്നു.ടിറ്റോ തങ്കച്ചൻ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു.
 പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകരൻ,കല-നിമേഷ്സ താനൂർ, മേക്കപ്പ്-സിനൂപ് രാജ്,വസ്ത്രാലങ്കാരം-സുജിത്ത് സി എസ്,സ്റ്റിൽസ്-ഷിജിൻ പി രാജ്,പരസ്യക്കല-മനു ഡാവൻസി,എഡിറ്റർ- ചമൻ ചാക്കോ,സൗണ്ട് ഡിസൈൻ-സബീർ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടർ-റെജിവാൻ അബ്ദുൾ ബഷീർ.

പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.