മലയാള സിനിമയിൽ  വീണ്ടും സജീവ സാന്നിദ്ധ്യമായി   " ലിയോണ ലിഷോയ് " എത്തുന്നു.  


മലയാള സിനിമയിൽ  വീണ്ടും സജീവ സാന്നിദ്ധ്യമായി   " ലിയോണ ലിഷോയ് " എത്തുന്നു.  ലിയോണ ലിഷോയ് അഭിനയിക്കുന്ന " വരയൻ "  തീയേറ്ററുകളിലും , 12th Man ഓടിടിയിലും മെയ് 20നും , മെയ് 27 ന് " ജിന്ന് "  തീയേറ്ററുകളിലും എത്തും.  
   
2012ൽ പുറത്തിറങ്ങിയ " കലികാലം " ആയിരുന്നു ആദ്യമലയാള ചിത്രം. 2012ൽ തന്നെ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ "ജവാൻ ഓഫ് വെള്ളിമല "യിലുടെ മലയാള സിനിമ രംഗത്ത് സജീവമായി. 

ആൻ മരിയ കലിപ്പിലാണ്, മായാനദി, ക്വീൻ, ആതിരൻ,
ഇഷ്ക്, അന്വേഷണം, 21 ഗ്രാംസ് എന്നീ ചിത്രങ്ങളിലെ അഭിനയം പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞു. 


രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിയോണ ലിഷോയ്  യുടെതായി തീയേറ്ററിൽ എത്തിയ അനുപ് മോനോൻ നായകനായ "  21 ഗ്രാംസ് "  വൻ വിജയം നേടിയിരുന്നു. ഈ ചിത്രത്തിലെ ഗൗരി പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചു. ഒരുപാട് ദു:ഖം ഉളളിൽ ഒതുക്കുന്ന ഗൗരിയായി ലിയോണ മികച്ച അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്. 

എതുറീത്താ ( തെലുങ്ക് ), റാം, കനകരാജ്യം എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂർത്തിയായി റിലിസിന് തയ്യാറെടുക്കുന്നു. തമിഴിൽ ഒരു ഇൻഡിപെൻഡൻ്റ് സിനിമയും പ്രഭുദേവയോടൊപ്പം " മുസാസി" എന്ന സിനിമയിലും അഭിനയിച്ചു. 

ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയനായ ലിഷോയ് പിതാവും ബിന്ദു മാതാവുമാണ് . ലയണൽ ( സംഗീത സംവിധായകൻ ) സഹോദരനാണ്. ടാനിയ ( ഡിസൈനർ ) ഭാര്യയുമാണ് . 

ലിയോണ ചെയ്യുന്ന മിക്ക കഥാപാത്രങ്ങളും പക്വതയുള്ളതാണ്. അത് കൊണ്ട് പ്രേക്ഷക മനസിൽ ഇടം നേടാൻ കഴിഞ്ഞു. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണമെന്നാണ്  ആഗ്രഹം എന്ന് ലിയോണ ലിഷോയ്  പറഞ്ഞു. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.