സന്ധ്യ സുനീഷ് കോന്നിയ്ക്ക് ദേശീയ പുരസ്ക്കാരം.

കവയിത്രിയും കോന്നി സ്വദേശിനിയുമായസന്ധ്യ
സുനീഷിന് വയലാർ പാരിജാതം ദേശീയ  പുരസ്ക്കാരനേട്ടം.
 ഈറൻ നിലാവ് എന്ന കവിതാ സമാഹാരത്തിനാണ് പുരസ്ക്കാരം ലഭിച്ചത്.
 മലയാള കലാ സാഹിത്യ സംസ്കൃതിയും, പഞ്ചാബ് ലുധിയാന ഉദയ കേരളം മലയാളി സമാജവും ചേർന്ന് ലുധിയാനയിൽ നടത്തിയ കേരളീയം - ഭാരതീയം പരിപാടിയിൽ വെച്ചായിരുന്നു  പുരസ്ക്കാര വിതരണം.

ലുധിയാന ഗുരുനാനാക്ക് ഭവനിൽ നടന്ന ചടങ്ങിൽ
പഞ്ചാബ് നിയമസഭ സ്പീക്കർ കുൽവീന്ദർ സിംഗ് സദ് വാൻ ആണ് പുരസ്ക്കാരം സമർപ്പിച്ചത്.ലുധിയാന
എം.പി, എം.എൽ.എ.മാർ ,കേരളം, ദില്ലി ,ജാർഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി കലാ സാഹിത്യ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പഞ്ചാബ്, കേരളം എന്നിവിടങ്ങളിലെ നൃത്ത ഇനങ്ങളും കേരളീയം ഭാരതീയം പരിപാടിയുടെ ഭാഗമായി അരങ്ങേറി..

ഫാർമേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മികച്ച യുവ എഴുത്തുകാരിക്കുള്ള അക്ഷരമിത്ര പുരസ്‌കാരവും, നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ജസ്റ്റിസ് ഡി ശ്രീദേവി  പുരസ്ക്കാരം എന്നിവയടക്കം മറ്റു പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

No comments:

Powered by Blogger.