പകയുടെയും സ്നേഹത്തിന്‍റെയും കഥയുമായി പ്രദീപ് നാരായണന്‍ ഒരുക്കിയ 'തീര്‍പ്പ്' റിലീസായി.

സ്വന്തം മകളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കൊലയാളിയെ വകവരുത്തുന്ന പിതാവിന്‍റെ പകയുടെ കഥ പറയുന്ന തീര്‍പ്പ് ഹ്രസ്വചിത്രം റിലീസായി. 

കേരളത്തില്‍ ഏറെ വിവാദമായ ഒരു കൊലപാതകത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് തീര്‍പ്പ്. സംവിധായകന്‍ പ്രദീപ് നാരായണനാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. നിയമത്തിന്‍റെ പഴുതിലൂടെ രക്ഷപ്പെട്ട പ്രതിയെ പിന്തുടര്‍ന്ന് കൊല ചെയ്യുന്നതാണ് ചിത്രത്തിന്‍റെ പ്രമേയമെങ്കിലും നമ്മുടെ നിയമവ്യവസ്ഥയോടും നീതിന്യായരംഗത്തോടും ചോദ്യം ചെയ്യുന്നതാണ് 'തീര്‍പ്പി'ന്‍റെ ഇതിവൃത്തമെന്ന് സംവിധായകന്‍ പ്രദീപ് നാരായണന്‍ പറഞ്ഞു. 

തൃശ്ശൂര്‍ ജില്ലയിലെ വടക്കേക്കാട് ഗ്രാമപഞ്ചായത്തിലെ ഞമനേംങ്ങാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഞമനേംങ്ങാട് തിയ്യേറ്റര്‍ വില്ലേജിന്‍റെ അമരക്കാരനായ നാരായണന്‍ ആത്രപ്പുള്ളിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒട്ടേറെ ഹ്രസ്വചിത്രങ്ങളിലും ചലച്ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം ചെയ്ത നടനാണ് നാരായണന്‍ ആത്രപ്പുള്ളി. പ്രമേയത്തിലെയും അവതരണത്തിലെയും പുതുമ കൊണ്ട് തീര്‍പ്പ് ഏറെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. അഭിനേതാക്കള്‍- നാരായണന്‍ ആത്രപ്പുള്ളി, രാജേഷ് അടയ്ക്കാ പുത്തൂര്‍, നിഖില്‍, അശ്വന അനില്‍.  ബാനര്‍- എഫ് എയ്റ്റ് , സംവിധാനം-പ്രദീപ് നാരായണന്‍, നിര്‍മ്മാണം- അനില്‍ കിഴൂര്‍, കഥ, തിരക്കഥ,സംഭാഷണം- ജയേഷ് മൈനാഗപ്പിള്ളി, ക്യാമറ- തോംസ് ആര്‍ത്താറ്റ്, എഡിറ്റര്‍-സജീഷ് നമ്പൂതിരി, ശബ്ദമിശ്രണം-റിച്ചാര്‍ഡ് അന്തിക്കാട്,പശ്ചാത്തലസംഗീതം-ബിഷോയ് അനിയന്‍, ആര്‍ട്ട്-ഷെബീറലി, പ്രൊഡക്ഷന്‍ മാനേജര്‍-രഞ്ജിനി അനിലന്‍, ക്യാമറ അസിസ്റ്റന്‍റ്-വൈഷ്ണവ്.

പി ആര്‍ സുമേരന്‍ ( പി ആര്‍ ഒ)
9446190254

No comments:

Powered by Blogger.