ജയസൂര്യയുടെ " JOHN LUTHER " ഇൻവെസ്റ്റിഗേഷൻ ത്രില്ലർ.


ജയസൂര്യയെ പ്രധാന  കഥാപാത്രമാക്കി അഭിജിത് ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ  " JOHN LUTHER "തിയേറ്ററുകളിൽ എത്തി. 

അന്വേഷണത്തിനിടെ ഒരു സർക്കിൾ ഇൻസ്പെകടറുടെ  ചെവിയുടെ കേൾവി നഷ്ടപ്പെടുകയും തുടർന്ന് കേസ് അന്വേഷണത്തിൽ അത്  ഏങ്ങനെ ബാധിക്കുന്നു എന്നുള്ളതാണ് സിനിമയുടെ പ്രമേയം.സർക്കിൾ ഇൻസ്പെക്ടർ ജോൺ ലുതറായി ജയസൂര്യ
വേഷമിടുന്നു. 

ദീപക് പറംബോൾ ,ഇളങ്കോ  കുമാരവേൽ,  ,ആത്മീയ രാജൻ, ദൃശ്യ രഘുനാഥ് ,സിദ്ദിഖ്, ശ്രീലക്ഷ്മി, ശിവദാസ് കണ്ണൂർ , ശ്രീകാന്ത് മുരളി, പ്രദീപ് വെളിയനാട് ,തമ്പാൻ കെ. അയ്യപ്പൻ  തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

അലോൻസ ഫിലിംസിൻ്റെ ബാനറിൽ തോമസ് പി.മാത്യു ഈ ചിത്രം നിർമ്മിക്കുന്നു. ക്രിസ്റ്റീനാ തോമസാണ് സഹ നിർമ്മാതാവ്. റോബി വർഗ്ഗീസ് രാജ് ഛായാഗ്രഹണവും , പ്രവീൺ പ്രഭാകർ എഡിറ്റിംഗും, ഫെനികസ് പ്രഭു ആക്ഷനും, അജയ്മങ്ങാട്കലാസംവിധാനവും ,ഏ.എസ്ദിനേശ്പി.ആർ.ഓ യുമാണ് 

ഒരു കൊലപാതകത്തേയും പിന്നീട് കൊലപാതക പരമ്പരയേയും പ്രമേയമാക്കുന്ന ക്രൈം തില്ലറാണിത്. ഒരു വ്യക്തിയ്ക്ക് തൻ്റെ തൊഴിലിൻ്റെ ഭാഗമായി അപകടം സംഭവിച്ചാൽ ,ആ വ്യക്തി
ഏങ്ങനെ ആത്മവിശ്വാസം  വീണ്ടെടുക്കും എന്നതാണ്  സിനിമ.  ജോൺ ലൂതറിന് ജോലിയോടുള്ളഅഭിനിവേശമാണ് അതിന് കാരണമായി  ചൂണ്ടിക്കാണിക്കുന്നത്.

ജോൺ ലൂതറായി ജയസുര്യ മികച്ച അഭിനയം
കാഴ്ചവെച്ചിരിക്കുന്നു. ഏറെ നാളുകൾക്ക് ശേഷം പോലീസ് വേഷം അണിയുകയാണ് ജയസൂര്യ.ഡോ. പ്രസാദ് കുമാറായി ഇളങ്കോ കുമാരവേൽ ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചു. 

ഷാൻ റഹ്മാൻ്റെ സംഗീതവും പശ്ചാത്തല സംഗീതവും സിനിമയ്ക്ക് പൂർണ്ണത നൽകുന്നു.  

ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽ ഈ സിനിമയെ ഉൾപ്പെടുത്താം. 

Rating : 3 / 5.
സലിം പി. ചാക്കോ .
cpK desK .

 

No comments:

Powered by Blogger.