പത്താം ക്ലാസുക്കാരിയായ " ചിന്മയി" ഇനി സംവിധായിക.

വിജയ് യേശുദാസ്,
കലാഭവൻ ഷാജോൺ,
ശ്വേത മേനോൻ, പുതുമുഖം ബാലതാരം മീനാക്ഷി എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കി ചിന്മയി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൊൻകുന്നം ചിറക്കടവിൽ ആരംഭിച്ചു.
എസ് ആർ വി എൻ എസ് എസ് സ്കൂളിൽ വെച്ച് നടന്ന പൂജാ ചടങ്ങിൽ,കോട്ടയം ജില്ലാ കളക്ടർ പി കെ ജയശ്രീ ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.

തുടർന്ന് കളക്ടർ കഥാപാത്രത്തെ  പി കെ ജയശ്രീ അവതരിപ്പിക്കുകയും ചെയ്തു.
സാബു കുരുവിള നിർമ്മിക്കുന്ന ഈ ചിത്രത്തിൽസുധീർ, സജിമോൻ പാറയിൽ,ഹാരിസ് മണ്ണാഞ്ചേരിയിൽ തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളുംഅഭിനയിക്കുന്നു. ചിത്രത്തിന് പേരിട്ടിട്ടില്ല.
 ചേമ്പിലത്തുള്ളി,ഗ്രാന്റ് മാ എന്നീ ഷോർട്ട് ഫിലിം സംവിധാനം ചെയ്ത ചിന്മയി പത്താംക്ലാസിലെ പരീക്ഷാ ഫലംകാത്തിരിക്കുന്നതിനിടയിലാണ് താൻ പഠിക്കുന്ന സ്കൂളിൽ വെച്ച് തന്റെ ആദ്യ ചലച്ചിത്ര സംവിധാനത്തിന് തുടക്കം കുറിച്ചത്.
'കങ്കാരു' എന്ന ചിത്രത്തിന്റെ കഥാകൃത്തും '1000-ഒരു നോട്ടു പറഞ്ഞകഥ,'സൂത്രക്കാരൻ'
എന്നീ ചിത്രങ്ങളുടെ സംവിധായകനുമായ അനിൽ രാജിന്റെ മകളാണ് പത്താം ക്ലാസുക്കാരിയായ ചിന്മയി.
ഇന്ത്യൻ സിനിമ രംഗത്തെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായികയായി മാറുന്ന ചിന്മയി, സ്കൂൾ പശ്ചാത്തലത്തിൽ കുട്ടികൾക്ക് നല്ല സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന എന്റർടൈനർ ചിത്രമാണ് ഒരുക്കുന്നത്.
തിരക്കഥ സംഭാഷണം അനിൽ രാജ് എഴുതുന്നു.

ബെന്നിജോസഫ്ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.കവി പ്രസാദ്,ശ്യാം ഇന്നത് എന്നിവരുടെ വരികൾക്ക് എസ് ആർ സൂരജ് സംഗീതം പകരുന്നു.എഡിറ്റർ-മനു ഷാജു.
പ്രൊഡക്ഷൻ കൺട്രോളർ -മൻസൂർ അലി, കല-ത്യാഗു തവന്നൂർ, മേക്കപ്പ്-പ്രദീപ് രംഗൻ,കോസ്റ്റ്യൂം-സുകേഷ് താനൂർ,സ്റ്റിൽസ്-പവിൻ തൃപ്രയാർ,പരസ്യകല-പ്രമേഷ് പ്രഭാകരൻ,നൃത്തം-പപ്പു വിഷ്ണു, അസോസിയേറ്റ് ഡയറക്ടർ-സുഹാസ് അശോകൻ.പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.