" പത്താം വളവ് " നാളെ പ്രദർശനത്തിന് എത്തുകയാണ്.

'പത്താം വളവ് ' നാളെ പ്രദർശനത്തിന് എത്തുകയാണ്..

ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിൽ.. ജോസഫിന് പ്രേക്ഷകർ നൽകിയ സ്നേഹവും അംഗീകാരവും ഇപ്പോഴും ധുരതരമായിത്തന്നെ മനസ്സിലുണ്ട്.. പ്രേക്ഷകരോടും കേരളത്തിലെ തിയ്യേറുകളോടും എൻ്റെ സഹപ്രവർത്തകരോടും ഉള്ള നന്ദിയും കടപ്പാടും നിലനിർത്തിക്കൊണ്ടുതന്നെ ഇതാ അടുത്ത ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തുകയാണ്. ജോസഫിനു നൽകിയ സ്വീകരണം തന്നെയാണ് പത്താം വളവിനും ഞാൻ പ്രതീക്ഷിക്കുന്നത് എന്നു പറഞ്ഞാൽ അതൊരു അതിശയോക്തിയല്ല, കാരണം 'പത്താം വളവ്' കാണാനെത്തുന്ന ഒരാളെയും ഒരല്പം പോലും നിരാശപ്പെടുത്തില്ല ഞങ്ങൾ എന്ന് ഉറച്ചു വിശ്വസിക്കുന്നു, ഞാൻ ..അഭിലാഷിന്റെ തിരക്കഥയും രണ്ജിൻ്റെ സംഗീതവും രതീഷിന്റെ ഛായാഗ്രഹണവും രാജീവിന്റെ കലയും പിന്നെ, ആയിഷയും നോബിളും ഉല്ലാസും ഷിഹാബും അടക്കമുള്ള എന്റെ കൂട്ടുകാർ നൽകിയ കലവറയില്ലാത്ത പിന്തുണയും തന്നെയാണ് എൻ്റെ ഉറപ്പിന് പിന്നിലുള്ള യാഥാർത്ഥ്യം.. എല്ലാത്തിലും ഉപരി ഹൃദയം നിറഞ്ഞ നന്ദി, എൻ്റെ പ്രിയ നിർമ്മാതാക്കൾ ഡോക്ടർ സഖറിയാ തോമസ്, ജിജോ, ശ്രീജിത്, പ്രിൻസ്, ഷിജോ & മുംബൈ മൂവീ സ്റ്റുഡിയോസ്..

എം. പത്മകുമാർ .
( സംവിധായകൻ) 

No comments:

Powered by Blogger.