ബോളിവുഡിലെ ജനപ്രിയ ഗായകൻ കെ.കെ.( 53) വിടവാങ്ങി.

ബോളിവുഡിലെ ജനപ്രിയ ഗായകൻ കെ.കെ. ( കൃഷ്ണകുമാർ കുന്നത്ത് - 53) സംഗീത പരിപാടി കഴിഞ്ഞ് തൊട്ട് പിന്നാലെ അന്തരിച്ചു. 

കൊൽക്കത്തയിലെ പരിപാടിയിൽ ഒരു മണിക്കൂറോളം പാടിയ ശേഷം ഹോട്ടലിലേക്ക് മടങ്ങി എത്തിയ കെ.കെയ്ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. 

തൃശൂർ തിരുവമ്പാടി സ്വദേശി സി.എസ് മോനോൻ്റെയും പൂങ്കുന്നം സ്വദേശി കനക വല്ലിയുടെയും മകനാണ്. 

മലയാളം ,ഹിന്ദി, തമിഴ് ,തെലുങ്ക്, കന്നഡ, മറാത്തി ,ബംഗാളി, അസാമീസ് ,ഗുജറാത്തി ഭാഷകളിലെ  സിനിമകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 

ഭാര്യ : ജ്യോതി കൃഷ്ണ ,
മക്കൾ: നകുൽ ,താമര . 

No comments:

Powered by Blogger.