" കാളച്ചേകോൻ " കാളപൂട്ടിന്റെ യഥാർത്ഥ സംഭവ കഥയ്ക്ക് ചുരുളഴിയുന്ന സിനിമ മെയ്‌ 27 ന് തിയേറ്ററിലെത്തുന്നു.

കാളപൂട്ടിന്റെവിശ്വാസങ്ങളും,ഗ്രാമീണ കാഴ്ചകളും പശ്ചാത്തലമാകുന്ന സിനിമയാണ് കാളച്ചേകോൻ.

ജെല്ലിക്കെട്ടിനെ കിടപിടിക്കുന്ന കാളപൂട്ട് മത്സരം ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. ഉദ്യോഗജനകമായസംഭവവികാസങ്ങളും, ആക്ഷനും സസ്പെൻസും നിറഞ്ഞ കഥാസന്ദർഭങ്ങളും കാളച്ചേകോൻ  എന്ന ചിത്രത്തിന് മാറ്റ് കൂട്ടുന്നു.

 വീറും വാശിയും നിറഞ്ഞ കാളപ്പോര് മത്സരവും ഒപ്പംതന്നെ നാടൻ സംഘട്ടന രംഗങ്ങളും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. പാലക്കാടിന്റെ ഹരിതാഭയാർന്ന പശ്ചാത്തലത്തിൽ കുളിർമയോടെ കൂടിയ പ്രണയകഥയും ചിത്രത്തിലുണ്ട്.
 
 ശാന്തി മാതാ ക്രിയേഷന്റെ ബാനറിൽ ഡോക്ടർ ജ്ഞാനദാസ് ചിത്രം നിർമ്മിക്കുന്നു. രചനയും സംവിധാനവും കെ എസ് ഹരിഹരൻ നിർവഹിക്കുന്നു.കെ എസ് ഹരിഹരൻ എഴുതിയ വരികൾക്ക് ഡോക്ടർ ഗിരീഷ്ജ്ഞാനദാസ് സംഗീതം പകർന്നിരിക്കുന്നു. ഡി ഓ പി  ടി എസ് ബാബു. എഡിറ്റിംഗ് ഷമീർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡോക്ടർ ശാന്തിജ്ഞാനദാസ്.
 
ഡോക്ടർ ഗിരീഷ്ജ്ഞാനദാസ് നായകനായ ചിത്രത്തിൽ മണികണ്ഠൻ ആചാരി, ദേവൻ, സുധീർ കരമന, ഭീമൻരഘു, നിർമൽപാലാഴി, ശിവജി ഗുരുവായൂർ,കബീർ, പ്രദീപ്, ആരാധ്യസായ്,ഗീതാ വിജയൻ എന്നിവരും അഭിനയിക്കുന്നു. പാലക്കാട്,നെന്മാറ, പോത്തുണ്ടി,ആലത്തൂർ തുടങ്ങിയ പ്രദേശങ്ങളിൽ ആയിരുന്നു ചിത്രീകരണം നടന്നത്. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ജയചന്ദ്രൻ,സിത്താര,ഗിരീഷ്ജ്ഞാനദാസ്, നടൻ ഭീമൻ രഘു എന്നിവരാണ്. പശ്ചാത്തല സംഗീതം ശരത്ചന്ദ്രൻ. .ചീഫ് അസോസിയേറ്റ് ഡയറക്ടർ വിനീഷ്നെന്മാറ.  പ്രൊഡക്ഷൻ കൺട്രോളർ പി സി മുഹമ്മദ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ജയരാജ് വെട്ടം.

പി ആർ ഓ എം കെ ഷെജിൻ ആലപ്പുഴ.

No comments:

Powered by Blogger.