" സൺ ഓഫ് ആലിബാബ,നാൽപ്പത്തൊന്നാമൻ " മേയ് 27 ന് റിലീസ് ചെയ്യും.

"സൺ ഓഫ് ആലിബാബ,
നാൽപ്പത്തൊന്നാമൻ "
മേയ് 27 ന് റിലീസ് ചെയ്യും. 
രാഹുൽ മാധവ്,അനഘ ജാനകി,എന്നിലവരെ പ്രധാന കഥാപാത്രങ്ങളാക്കി നെജീബലി സംവിധാനം ചെയ്യുന്ന "സൺ ഓഫ് ആലിബാബ നാൽപ്പത്തൊന്നാമൻ" മെയ് 27-ന് ഹൈ ഹോപ്സ്  ഫിലിം ഫാക്ടറി
പ്രദർശനത്തിനെത്തിക്കുന്നു.
ഫിലിം ഫോർട്ട് മീഡിയ ലാബ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സുനിൽ സുഖദ,ദിനേശ് പ്രഭാകർ, ശിവജി ഗുരുവായൂർ, കിരൺരാജ്, വി.കെ. ബൈജു, അനീഷ് രവി,അമർനാഥ്,മോളി കണ്ണമാലി, അനിയപ്പൻ,ബിനീഷ് ബാസ്റ്റിൻ, നന്ദകിഷോർ,വിനീഷ് വിജയ്,ഹരിശ്രി ബ്രിജേഷ് ,പ്രൊഫസർ അലിയാർ, കലാഭവൻ സിനജ്, തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ വരികൾക്ക്  ശബരീഷ് സംഗീതം പകരുന്നു. കലാഭവൻ പ്രജോദ്, അക്‌ബർ ഖാൻ, ഇമ്രാൻ ഖാൻ, രശ്മി സതീഷ് എന്നിവരാണ് ഗായകൻ. തിരക്കഥ സംഭാഷണംവി വി വിനയൻ എഴുതുന്നു. നെജീബ് ഷാ ഛായാഗ്രഹണം നിർവഹിക്കുന്നു.എഡിറ്റർ -കുമാരവേൽ, വസ്ത്രാലങ്കാരം-വാസുവാണിയംകുളം,ആക്ഷൻ- ബ്രൂസ്‌ലി രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ -ബിനീഷ് കുട്ടൻ.

No comments:

Powered by Blogger.