ഇന്ദ്രപുരാണം 2022 -മുഴുനീള കോമഡി കുടുംബചിത്രം തുടങ്ങുന്നു.

വ്യത്യസ്തമായ കഥയും, അവതരണവുമായി ,ഇന്ദ്രപുരാണം എന്ന മുഴുനീള കോമഡി കുടുംബചിത്രം ചിത്രീകരണം തുടങ്ങുന്നു. ഫോർഎസ് ക്രീയേഷൻസിനു വേണ്ടി ഷാജി പാല നിർമ്മിക്കുന്ന ഈ ചിത്രം കരുമാടി രാജേന്ദ്രൻ കഥ എഴുതി സംവിധാനം ചെയ്യുന്നു.

പ്രമുഖ കോമഡി താരമായ കോട്ടയം സോമരാജ് തിരക്കഥയും, സംഭാഷണവും ഒരുക്കുന്നു .ക്യാമറ - രതീഷ്, ഗാനങ്ങൾ - സുനിൽ വള്ളിയിൽ, സംഗീതം - ബാബുജി കോഴിക്കോട്, എഡിറ്റർ - ബർളി,പ്രൊഡക്ഷൻ ഡിസൈനർ - സുവർണ്ണൻ ശൂരനാട് .

പ്രമുഖതാരങ്ങൾക്കൊപ്പംപുതുമുഖങ്ങളുംഅണിനിരക്കും.
നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നഇന്ദ്രപുരാണത്തിൻ്റെ ചിത്രീകരണം ചെങ്ങന്നൂരിൽ ഉടൻ ആരംഭിക്കും.

പി.ആർ.ഒ- അയ്മനം സാജൻ

No comments:

Powered by Blogger.