മോഹൻലാൽ ,ജീത്തു ജോസഫ് ടീമിൻ്റെ മിസ്റ്ററി ത്രില്ലർ മൂവിയാണ് : " 12th Man "

മോഹൻലാലിനെ ( ഡി.വൈ. എസ്.പി ചന്ദ്രശേഖർ ) നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത " 12th Man - Unveiling The Shadows " ഡിസ്നി + ഹോട്ട് സ്റ്റാറിൽ എത്തി. 

ഉണ്ണി മുകുന്ദൻ ( സഖറിയ), സൈജു കുറുപ്പ് ( മാത്യു),ശിവദ ( ഡോ. നയന ) ,അനുശ്രീ 
( ഷൈനി ) ,രാഹുൽ മാധവ് 
( സാം) ,അനു സിത്താര 
( മെറിൻ ) ,ലിയോണ ഷിനോയ് 
( ഫിദ ) ,അതിഥി രവി (ആരതി ), പ്രിയങ്ക നായർ ( ആനി ), അനുമോഹൻ ( സിദ്ദാർത്ഥ് ), ചന്ദ്രനാഥ് ( ജിതേഷ് ), സിദ്ദിഖ് ( ഡോക്ടർ ), നന്ദു ( ഡേവിസ് )  എന്നിവർവിവിധകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പതിനൊന്ന് സുഹ്യത്തുക്കൾ ഇടുക്കിയിലെ ഒരു ഹിൽ സൈഡ്  റിസോർട്ടിൽ ഒരു രാത്രി  ഒത്തുചേരുന്നു. അവിടേക്ക് അവിചാരിതമായി ട്വൽത്ത്മാൻ എത്തിച്ചേരുന്നു.  ആ രാത്രി റിസോട്ടിൽ വച്ച് ഒരു കൊലപാതകവും ആ കൊലപാതകത്തിനു പിന്നിലെ കൊലയാളിയെ തേടിയുള്ള അന്വേഷണവുമാണ് മിസ്റ്ററ്റി മൂവിയായ " 12th Man" പറയുന്നത്. 

ദൃശ്യം രണ്ടിന് ശേഷം ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്. 
കെ.ആർ. കൃഷ്ണകുമാർ രചനയും ,സതീഷ് കുറുപ്പ് ഛായാഗ്രഹണവും ,വി.എസ്. വിനായക് എഡിറ്റിംഗും ,അനിൽ ജോൺസൺ സംഗീതവും, രാജീവ്കോവിലകംകലാസംവിധാനവും ,ലിൻ്റ ജീത്തു കോസ്റ്റും ഡിസൈനും, ജിതേഷ് പെയ്ക മേക്കപ്പും , ടോണി മാഗ്മിത് 
വി.എഫ്എസും, ബെനറ്റ് എം. വർഗ്ഗീസ് സ്റ്റീൽസും ഒരുക്കുന്നു.
സിദ്ദുപനയ്ക്കലാണ് ചീഫ് പ്രൊഡക്ഷൻകൺട്രോളർ.
സേതു അടൂർ പ്രൊഡക്ഷൻ കൺട്രോളർ . 

ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുംമ്പാവൂരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

ഈ ടീം  ഒരിക്കലും പരാജയപ്പെടില്ല.  സെക്കന്റ് ഹാഫ് ഏതാണ്ട് ഒരു കോടതിമുറി നാടകം പോലെയുള്ളതിനാൽ അൽപ്പം ലാഗ് തോന്നിയേക്കാം.എന്നാൽ മേക്കിംഗ് അതിനെ മറികടന്നു. 

ഒരു സിനിമ.. പല കഥകൾ, വ്യത്യസ്ത നിറങ്ങൾ,
നിഴലുകളുടെ അനാവരണം, ഒരു നിഗൂഢ കുറ്റകൃത്യം,
അവസാന നിമിഷം വരെ ആകർഷകമായ ത്രില്ലർ. തിരക്കഥയും ജീത്തു ജോസഫിൻ്റെ  ക്രാഫ്റ്റും പ്രശംസനീയമാണ്. 

പ്രേക്ഷകരുടെ  മനസിനെ  നിരാശപെടുത്തുന്നില്ല.
അവതരണ രീതി അപാരം തന്നെ .നല്ല ക്ളൈമാക്സും.

Rating :4 / 5.
സലിം പി. ചാക്കോ .
cpK desK.





No comments:

Powered by Blogger.