10 ദിവസം കൊണ്ട് ഭരതനാട്യം പഠിച്ച് അരങ്ങേറ്റം നടത്തിയ 7 വയസ്സുകാരി ശിവഗംഗയ്ക്ക് ലോക റെക്കോർഡ്.



തിരുവനന്തപുരം: പത്തു  ദിവസം കൊണ്ട്  നാട്ടി കുറിഞ്ചി  രാഗത്തിൽ ഭരതനാട്യം വർണ്ണം പഠിച്ച് അരങ്ങേറ്റം നടത്തിയ ഏഴു  വയസുകാരി മലയാളി പെൺകുട്ടി  ശിവഗംഗയ്ക്കു  ലോകറെക്കോർഡ്.തിരുവനന്തപുരം ഗവൺമെന്റ് കോട്ടൺഹിൽ എൽ പി എസ്സിലെ രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ് ഈ  കൊച്ചു മിടുക്കി.  

മാധ്യമ പ്രവർത്തനകനായ   ഡോ. മനു സി.കണ്ണൂരിന്റെയും  കരകുളം ഗവൺമെന്റ് യു പിസ്കൂൾ അധ്യാപിക ശിലയുടെയും മകളാണ്. നൃത്തത്തോടുള്ള  മകളുടെ ഇഷ്ടം മനസ്സിലാക്കിയ  മാതാപിതാക്കൾ ശിവഗംഗയെ  പ്രശസ്ത നൃത്താധ്യാപകനായ  നടനഭൂഷണംബാബുനാരായണന്റെ കീഴിൽ നൃത്തം അഭ്യസിപ്പിച്ചു. ഗുരുവിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് കുറഞ്ഞ  ദിവസങ്ങൾ കൊണ്ടുതന്നെ ശിഷ്യ  ശാസ്ത്രീയ  നൃത്ത ചുവടുകളും മുദ്രകളും  പഠിച്ചെടുത്തു. തിരുവനന്തപുരം  വഞ്ചിയൂർ അത്തിയറ  മഠം ദേവീ ക്ഷേത്രത്തിൽ  അരങ്ങേറ്റവും നടത്തി. 

വേൾഡ് റെക്കോർഡ്സി ന്റെയും  ഏഷ്യ  ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്  എന്നിവയുടെയുംഓഫീസർമാർ 
തിരുവനന്തപുരത്തെത്തി  ശിവഗംഗയുടെ നൃത്തം നേരിൽ കണ്ടു.ആറ്റുകാൽക്ഷേത്രത്തിലെഅംബആഡിറ്റോറിയത്തിൽ നടന്ന മീഡിയ സിറ്റി ചിലങ്ക ഡാൻസ് ഫെസ്റ്റ് - പുരസ്‌കാര വിതരണ ചടങ്ങിൽ മൂവായിരത്തോളം  പേരെ സാക്ഷികളാക്കി  ശിവഗംഗ അരങ്ങേറ്റം നടത്തിയ നൃത്തം വീണ്ടും അവതരിപ്പിച്ചു.വേൾഡ് റെക്കോർഡ്സ്  ഓഫീസർ ഷെറീഫ ഹനീഫ്,ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും  ഓഫീസർ വിവേക് ആർ.നായർ എന്നിവർചേർന്ന്ശിവഗംഗയ്ക്ക് റെക്കോർഡുകൾ സമ്മാനിച്ചു.

ശാസ്ത്രീയ നൃത്തരംഗത്ത് ലോകത്തിൽ ആദ്യമായി ഒരു കൊച്ചു കുട്ടി ഈ  നേട്ടം കൈവരിച്ചത്  മലയാളികൾക്ക് അഭിമാനമാണെന്ന് പല  പ്രമുഖരുംപറഞ്ഞു.ശിവഗംഗയെ  വിവിധ സംഘടനകളും അധ്യാപകരും  ഉൾപ്പെടെ നിരവധി പേരാണ്അഭിനന്ദിച്ചത്. നൃത്താധ്യാപികരായ പാലക്കാടുള്ള  രജനി ഗംഗ വെള്ളി ചിലങ്കയും എറണാകുളത്തുള്ള സുചിത്ര  കൊച്ചുവീട്ടിൽ ചിലങ്കയും സമ്മാനിച്ചാണ് ശിവഗംഗയെ  പ്രോത്സാഹിപ്പിച്ചത്.

റഹിം പനവൂർ
ഫോൺ :9946584007

No comments:

Powered by Blogger.