ലാലേട്ടന് ഈ ആരാധകൻ്റെ ഒരായിരം ജൻമദിനാശംസകൾ : നവാസ് വളളിക്കുന്ന്.

ഒരിക്കൽ ഷൂട്ടിംഗ് കഴിഞ്ഞ് തിരക്കിട്ട് ഹോട്ടലിലേക്ക് കയറുന്ന നേരം റിസപ്ഷനോട് ചേർന്നുള്ള ഇരിപ്പിടത്തിൽ ഒരാളിനു ചുറ്റും ഒരു കൂട്ടം ആളുകൾ നിൽക്കുന്നതായി കണ്ടു.

ആരാണെന്നറിയാൻ ഞാൻ പോകുന്ന പോക്കിൽ വെറുതെ ഒന്നു നോക്കി,
അദ്ദേഹം എന്നെയും കണ്ടു ഒരു പുഞ്ചിരിയോടെ തലയാട്ടി.
ലാലേട്ടൻ!

ആദ്യമായി ലാലേട്ടനെ നേരിൽ കണ്ട ആ ഒരു നിമിഷം ഞാൻ എല്ലാം മറന്ന്,
പുറത്ത് നിന്ന് അകത്തേക്ക് വന്നതാണോ,
അതോ പുറത്തേക്ക് പോകാൻ വന്നതാണോ എന്നറിയാതെ അവിടെ അങ്ങനെ കറങ്ങി നടന്നു.

എന്തായാലും ഒന്ന് അടുത്ത് ചെന്ന് സംസാരിക്കണം,
സ്വയം ഒന്ന് പരിചയപ്പെടുത്തണം പറ്റിയാൽ കൂടെ ഒരു ഫോട്ടോയും എടുക്കണം എന്നെല്ലാം മനസ്സിൽ ഉറപ്പിച്ച് ആ തിരക്കൊഴിയുന്നതും കാത്തവിടെ കുറെ നേരം ഞാൻ നിന്നു.

എല്ലാ പ്രതീക്ഷയും തകർത്തു കൊണ്ട് പെട്ടെന്നൊരു കാറവിടെ വന്നു നിന്നു.
ലാലേട്ടൻ അതിൽ കയറി പോകുന്നത് നോക്കി നിൽക്കാനേ അന്നേരം കഴിഞ്ഞുള്ളൂ...

നാളുകൾക്കിപ്പുറം ലാലേട്ടൻ്റെ ജൻമദിനാഘോഷത്തിൻ്റെ ഭാഗമായി  ലാലേട്ടൻ ഫാൻസിൻ്റ ഭാരവാഹികൾ സംഘടിപ്പിച്ച പരിപാടിയുടെ ഉൽഘാടകനാവാനും കേക്ക് മുറിച്ച് സന്തോഷം പങ്കിടാനും കോഴിക്കോട് സർക്കാർ ത്വക്ക് രോഗാശുപത്രിയിലേക്ക് വീൽചെയറുകൾ നൽകുന്നതിനുമായുള്ള ഭാഗ്യം എന്നെ തേടിയെത്തി.

ഇത്രയൊക്കെ ആയ സ്ഥിതിക്ക്  ഇനി ഞാൻ കാണുന്ന സ്വപ്നം ഏറെ വലുതാണ്, 
ലാലേട്ടൻ്റെ കൂടെയൊരു സിനിമ....

അല്ലെങ്കിലും വരാനുള്ള ആ നല്ല നാളെകൾ എന്നെ തേടി വരാതെവിടെ പോകാനാ, ല്ലേ...

ലാലേട്ടന് ഈ ആരാധകൻ്റെ ഒരായിരം ജൻമദിനാശംസകൾ....

നവാസ് വള്ളിക്കുന്ന് .

No comments:

Powered by Blogger.