" ദി കാശ്മീർ ഫയൽസി "നു ശേഷംഅഭിഷേക് അഗർവാൾ ആർട്സും, ഐ ആം ബുദ്ധ പ്രോഡക്ഷനും വീണ്ടും ഒന്നിക്കുന്നു..ബോക്സോഫീസിൽ കോളിളക്കം സൃഷ്ടിച്ച "ദി കാശ്മീർ ഫയൽസ്"എന്ന സെൻസേഷണൽ ചിത്രത്തിന് ശേഷം അഭിഷേക് അഗർവാൾ ആർട്സും, ഐ ആം ബുദ്ധ പ്രോഡക്ഷനും വീണ്ടും ഒന്നിക്കുന്നു.ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ഇത് സിനിമാലോകം നോക്കി കാണുന്നത്.. 

തേജ് നാരായൺ അഗർവാൾ  അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് അഭിഷേക് അഗർവാൾ, വിവേക് ​​രഞ്ജൻ അഗ്നിഹോത്രി, പല്ലവി ജോഷി എന്നിവർ ചേർന്നാണ്.  നിർമ്മാതാവ് അഭിഷേക് അഗർവാളിന്റെജന്മദിനത്തോടനുബന്ധിച്ചായിരുന്നു ഈ പ്രഖ്യാപനം. ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ഒന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.. 

250 കോടി ക്ലബ്ബിൽ കയറിയ 'ദി കശ്മീർ ഫയൽസ്' എന്ന ചിത്രം കശ്മീരി പണ്ഡിറ്റുകളുടെ പലായനമായിരുന്നു ചർച്ച ചെയ്തത്.. വിവേക് അഗ്നിഹോത്രിയായിരുന്നു സിനിമ സംവിധാനം ചെയ്തത്. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത്ഇസ്സർ,പ്രകാശ്ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്..  പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി പേർ ഈ ചിത്രത്തെ  അഭിനന്ദിച്ചു.


പി ആർ ഒ :
എ എസ് ദിനേശ്,ശബരി..

No comments:

Powered by Blogger.