" പായ്ക്കപ്പൽ " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ഇന്ദ്രൻസ് ,സുരഭീ ലക്ഷ്മി, നിഹൽ , സുരേഷ് കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുഹമ്മദ് റാഫി രചനയും, സംവിധാനവും നിർവ്വഹിക്കുന്ന " പായ്ക്കപ്പൽ " എന്ന ചിത്രത്തിൻ്റെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 

ഛായാഗ്രഹണം വിപിൻ മോഹനും ,ഗാനരചന റഫീഖ് അഹമ്മദും , എഡിറ്റിംഗ് അഖിൽ എലിയാസും, വസ്ത്രലാങ്കാരംരാധാക്യഷ്ണൻ മങ്ങാടും, കലാസംവിധാനം ഷെബീറലിയും , മേക്കപ്പ് പ്രദീപ്  തിരൂരും , പശ്ചാത്തല സംഗീതം പി.ജെ.യും നിർവ്വഹിക്കുന്നു. ഷാജി പട്ടിക്കരയാണ് പ്രൊഡക്ഷൻ കൺട്രോളർ. 

ഏറനാട് സിനിമാസിൻ്റെ ബാനറിൽ ഖാദർ തിരൂരാണ് ചിത്രം  നിർമ്മിക്കുന്നത്. ആർ. പ്രകാശ് ,വേണു അയ്യന്തോൾ എന്നിവർ
സഹനിർമ്മാതാക്കളാണ് .

സലിം പി. ചാക്കോ .
cpk desk .

No comments:

Powered by Blogger.