ഏറെ മനോഹരമായൊരു വൈകുന്നേരമായിരുന്നു ഇന്നലെ...

ഏറെ മനോഹരമായൊരു വൈകുന്നേരമായിരുന്നു ഇന്നലെ.

മേരി ആവാസ് സുനോയുടെ ഓഡിയോ ലോഞ്ചും ട്രെയിലർ ലോഞ്ചും കൊച്ചി ഐ എം എ ഹാളിൽ വെച്ച് നടന്നു. പ്രിയപ്പെട്ടവരെല്ലാം ഒത്തുകൂടി ചടങ്ങ് അതിമനോഹരമാക്കി.
കൊവിഡ് ഭീതിക്ക് ശേഷം ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതും,എല്ലാവർക്കും ഒരുമിച്ചിരിക്കാൻ കൂടി വേണ്ടിയാണ്. പെട്ടെന്ന് തീരുമാനിച്ച പരിപാടി ആയതിനാൽ പലരെയും വിളിക്കാൻ വിട്ടു പോയിട്ടുണ്ട്. ക്ഷമിക്കുമല്ലോ.

പ്രിയപ്പെട്ട ജയേട്ടൻ, മഞ്ജു, ശിവദ, ജോണി ആൻ്റണി ചേട്ടൻ ,തുടങ്ങി  മേരി ആവാസ് സുനോയിലെ 
പ്രിയപ്പെട്ട താരങ്ങൾ എല്ലാം എത്തിയപ്പോൾ ശരിക്കും ഒരു ആഘോഷ രാവായി മാറി. ട്രെയിലർ ലോഞ്ച് ചെയ്ത ശ്രീ. സിയാദ് കോക്കർ ഉൾപ്പെടെ സിനിമാ മേഖലയിലെ പ്രിയപ്പെട്ട പലരും ചടങ്ങിനെത്തുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. എല്ലാവരുടെയും
സ്നേഹ നിർഭരമായ വാക്കുകൾ നെഞ്ചോട് ചേർക്കുന്നു. 
പരിപാടി ഇത്രയും ഭംഗിയാക്കിയത് ഞങ്ങളുടെ പ്രിയങ്കരനായ നിർമാതാവ് ബി.രാകേ ഷേട്ടന്റെയും, രജപുത്ര റിലീസിന്റെ അമരക്കാരൻ രഞ്ജിത്തേട്ടന്റെയും രാജ്യത്തിന് പുറത്ത് ചിത്രം വിതരണത്തിനെത്തിക്കുന്ന ഹിപ്പോ പ്രൈം മീഡിയ യുടെയും
സംഘാടന മികവുകൊണ്ടുമാണ്. ഒപ്പം നിന്ന സഹപ്രവർത്തകർ, മാധ്യമ സുഹൃത്തുക്കൾ, ചടങ്ങിനെത്തിയ എല്ലാവർക്കും നന്ദി.

മെയ് 13ന് ലോകമെമ്പാടുമുള്ള 
തിയറ്ററുകളിൽ റിലീസ് ചെയ്യും. കുടുംബ പ്രേക്ഷകർ ഉൾപ്പടെ എല്ലാവർക്കുംആസ്വദിക്കാവുന്നഫീൽ ഗുഡ് മൂവിയായിരിക്കും
മേരി ആവാസ് സുനോ.
കൂടെയുണ്ടാവണം.
പിന്തുണക്കണം..

സ്നേഹപൂർവം
ജി. പ്രജേഷ് സെൻ


Jayasurya Manju Warrier Sshivada Rakesh Bahuleyan Bijith Bala Vinod Illampally M JayachandranGauthami Nair Midhun VenugopalThamir Okey Lebison Gopi Noushad Shereef

No comments:

Powered by Blogger.