" കടൽ മുനമ്പ് " സിനിമയുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി.

കടൽമുനമ്പ് സിനിമയുടെ ആദ്യ കാരക്ടർ പോസ്റ്റർ റിലീസ്‌ ചെയ്യുകയാണ്. 

എല്ലാവരും ഈ പോസ്റ്ററും മാറ്ററും ഷെയർ ചെയ്തുകൊണ്ട് റിലീസിൽ പങ്കാളികളാവണമെന്ന് അഭ്യർത്ഥിക്കുന്നു. ഇതിലെ കേന്ദ്ര കഥാപാത്രമായ സംവിധായകൻ ജിയോയെ അവതരിപ്പിക്കുന്നത് ഞാൻ തന്നെ ആണ് .

സിനിമയുടെ ആദ്യ പ്രദർശനം ഏപ്രിൽ 6 രാവിലെ 11 മണിക്ക്  IFFT യുടെ ഭാഗമായി തൃശ്ശൂർ ശ്രീ തിയേറ്ററിൽ നടക്കും. ഏപ്രിൽ 7 ന് രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട മാസ് തിയേറ്ററിലും പ്രദർശനം ഉണ്ടാകും. കവി വി.ടി. ജയദേവന്റെതാണ് സിനിമയ്ക്ക് ആധാരമായ കഥ. 

ന്യൂവേവ് ഫിലിം സ്‌കൂളിന്റെ ബാനറിൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികളുടെ പഠന പ്രവർത്തനത്തിന്റെ ഭാഗമായാണ് സിനിമ പൂർത്തിയാക്കിയത്‌. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി ജാക്സൺ ജോർജ്ജ് ആണ് സിനിമയ്ക്ക്പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.

അഭിനേതാക്കൾ: ജിയോ ബേബി, യമുന ചുങ്കപ്പള്ളി, എസ്.പ്രദീപ്, ബൈജു നെറ്റോ, ദേവകി ഭാഗി, മിനി ഐ.ജി., അർച്ചന പദ്മിനി, അദ്വിക, മിഥുൻ ഹരി മിഥുൻ.

എഡിറ്റിംഗ്: ആനന്ദ് പൊറ്റക്കാട്
ശബ്ദം: ഷൈജു എം.,തിരക്കഥ: വി.ടി.ജയദേവൻ, പ്രതാപ് ജോസഫ്., കളറിസ്റ്റ്:ഷിജു ബാലഗോപാലൻ.,പ്രൊഡക്ഷൻ ഡിസൈൻ: വിപുൽ ദാസ്. പ്രൊഡക്ഷൻ കണ്ട്രോളർ: സഫ്‌തർ അബു,മേക്കപ്പ്: ഗോവിന്ദ് പപ്പു.ടൈറ്റിൽ ഡിസൈൻ, ഗ്രാഫിക്സ്: ജിത്തു സുജിത്.ക്രിയേറ്റീവ് കോണ്ട്രിബ്‌യൂഷൻ: നൂർ നൂറുദ്ദീൻ, അപർണ ശിവകാമി, ആന്റണി ജോർജ്ജ്, ലെനൻ ഗോപൻ, രേവതി സാവി.

ജിയോ ബേബി. 

No comments:

Powered by Blogger.