" നീലവെളിച്ചം"തലശേരിയിൽ തുടങ്ങി .


പ്രശസ്ത എഴുത്തുകാരനായ
വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗ്ഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം തലശേരി, പിണറായിയിൽ ചിത്രീകരണം ആരംഭിച്ചു. 

ടൊവിനൊ തോമസ്, റിമ കല്ലിങ്ങൽ, റോഷൻ മാത്യൂ, ഷൈൻ ടോം ചാക്കോ, രാജഷ് മാധവൻ,ഉമ കെ പി,പൂജാ മോഹൻരാജ്,ദേവകി ഭാഗി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽഅഭിനയിക്കുന്നു.
 
ഒ.പി.എം സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന "നീല വെളിച്ചം"എന്ന ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മത്തിൽ, പിന്നണിപ്രവർത്തകരോടൊപ്പം 
എം.വി ഗോവിന്ദൻ മാസ്റ്റർ, എം.വി ജയരാജൻ, കെ.കെ ഷൈലജ ടീച്ചർ, കിൻഫ്ര റീജ്യണൽ മാനേജർ മുരളി കൃഷ്ണൻ തുടങ്ങിയ പ്രമുഖരും സന്നിഹിതരായിരുന്നു. 

1964-ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ വിൻസന്റ് മാസ്റ്ററുറെ സംവിധാനത്തിൽ  മധു, പ്രേംനസീർ, വിജയനിർമ്മല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാർഗ്ഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ് 'നീലവെളിച്ചം'.ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.ബിജിബാൽ, റെക്സ് വിജയൻ എന്നിവർ ചേർന്ന്സംഗീതംപകരുന്നു.എഡിറ്റിങ്-സൈജു ശ്രീധരൻ.
പ്രൊഡക്ഷൻ കൺട്രോളർ -ബെന്നി കട്ടപ്പന,കല- ജ്യോതിഷ് ശങ്കർ,മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.