ഖത്തർ പ്രവാസി കലാകാരൻമാർ ഒരുക്കിയ "തക്കം "

ഖത്തറിലെ പ്രവാസി കലാകാരന്മാരെ അണിനിരത്തി ഖത്തർ പ്രവാസിയും സംസ്ക്കാരികപ്രവർത്തകനുമായഫൈസൽഅരിക്കാട്ടയിലിന്റെ രചനയിൽ റമീസ് അഹമ്മദ്   സംവിധാനം ചെയ്‌തൊരുക്കിയ "തക്കം" എന്ന ടെലി ഫിലിം പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു് വൺ ടു വൺ യൂട്യൂബിൽ  മുന്നോട്ട് .

അസാധാരണ സാഹചര്യത്തിൽ കൊല്ലപ്പെടുന്ന ഒരു  മാധ്യമ പ്രവർത്തകയിൽ തുടങ്ങുന്ന സിനിമയിൽഅസാധാരണമായൊരുകൊലപാതകിയെത്തേടിയാണ്  കഥ പുരോഗമിക്കുന്നത്. അവസാന നിമിഷം വരെ സസ്പെൻസ് നിലനിർത്താൻ കഴിഞ്ഞ തക്കത്തിൽ കഥ  എങ്ങിനെ അവസാനിക്കുമെന്ന  പ്രേക്ഷകരുടെപ്രതീക്ഷക്കുമപ്പുറത്തേക്കാണ്  രചയിതാവ്  ഫൈസലും, സംവിധായകൻ റമീസും കൊണ്ടെത്തിച്ചത് . 

ഫൈസൽ അരീക്കാട്ടയിലും ,സുനിത സജീവുമാണ് പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിച്ചിട്ടുള്ളത്. .നിതിൻ എസ് ജി , ജ്ഞാൻസി , സുധീർ ,വിഷ്ണു രവി ,ചിത്ര രാജേഷ് , റേഡിയോ ആർട്ടിസ്റ്റ്പാർവതി  ,അരുൺ പിള്ളൈ , .രമേശൻ തെക്കടവൻ, അരുൺ അച്ഛൻകുഞ്ഞു, എം എം ഷമീർ , എന്നിവരാണ് മറ്റു കഥാപാത്രങ്ങൾക്ക്   വേഷമണിഞ്ഞിട്ടുള്ളത് . അവർ അവരവരുടെ വേഷങ്ങൾ ഭംഗിയായി ചെയ്തു  .വൈശാഖിന്റെ ക്യാമറ എടുത്തുപറയാവുന്നതാണ് . കിരൺ നന്ദു മഠത്തിൽ എഡിറ്റിംഗ് , പ്രതീക് സംഗീതം ,ജിന്റോ തോമസ് ,ഫർഹാസ് മുഹമ്മദ് എന്നിവരാണ് തക്കത്തിന്റെ മറ്റു അണിയറ ശിൽപികൾ .  

റഫീക്ക് വടക്കേകാട്  - ദോഹ

No comments:

Powered by Blogger.