സൂപ്പർസ്റ്റാർ ഉപേന്ദ്രയുടെ അനന്തരവൻ നായകൻ ആകുന്ന കന്നട ആക്ഷൻ ചിത്രം 'ഹണ്ടർ -ഓൺ ഡ്യൂട്ടി'; മലയാളി നടി സൗമ്യ മേനോൻ നായിക.

സൂപ്പർസ്റ്റാർ ഉപേന്ദ്രയുടെ അനന്തരവൻ നായകൻ ആകുന്ന കന്നട ആക്ഷൻ ചിത്രം 'ഹണ്ടർ -ഓൺ ഡ്യൂട്ടി'; മലയാളി നടി സൗമ്യ മേനോൻ നായിക.

പുതുമുഖ നായകനും സൂപ്പർസ്റ്റാർ ഉപേന്ദ്രയുടെ അനന്തരവനുമായ യുവ നടൻ നിരഞ്ജൻ സുധീന്ദ്ര നായകൻ ആകുന്ന കന്നട മാസ് ആക്ഷൻ ചിത്രം 'ഹണ്ടർ -ഓൺ ഡ്യൂട്ടി'യുടെ ചിത്രീകരണം പൂർത്തിയായി. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം നിർമിക്കുന്നത് ത്രിവിക്രമ സപല്യ ആണ്. വിനയ് കൃഷ്ണയാണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംവിധാനം ചെയ്തിരിക്കുന്നത്.

നിരഞ്ജൻ സുധീന്ദ്ര നായകനായി അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ഇതിനോടകം തന്നെ റിലീസിനായി കാത്തിരിക്കുന്ന നാഗശേഖർ സംവിധാനം ചെയ്യുന്ന 'ക്യു', രമേഷ് വെങ്കടേഷ് ബാബു സംവിധാനം ചെയ്യുന്ന 'സൂപ്പർസ്റ്റാർ' എന്നീ ചിത്രങ്ങൾ ആണ് നിരഞ്ജൻ നായകനായി റിലീസ് കാത്തിരിക്കുന്നത്. ഒരു സ്ഥിരം നായക കഥാപാത്രം എന്നതിനപ്പുറം വ്യത്യസ്ത ഷേഡുകൾ ഉള്ള കഥാപാത്രമായിരിക്കും നിരഞ്ജൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുക എന്നാണ് ചിത്രത്തിൻ്റെ അണിയറ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. 

മലയാളി നടി സൗമ്യ മേനോൻ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. സൗമ്യ ഇതിനോടകം തന്നെ തെലുങ്കിൽ ഈ വർഷത്തെ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ സൂപ്പർസ്റ്റാർ മഹേഷ് ബാബുവിൻ്റെ 'സർകാരു വാരി പാട്ട'യിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് കഴിഞ്ഞു. സൗമ്യക്ക് പുറമെ പ്രകാശ് രാജ്, നാസർ, സുമൻ തുടങ്ങിയ സീനിയർ അഭിനേതാക്കളും ചിത്രത്തിൻ്റെ ഭാഗമായിട്ടുണ്ട്.

ചന്ദൻ ഷെട്ടിയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരക്കുന്നത്. മഹേഷ് ഛായാഗ്രഹണവും, ശ്രീകാന്ത് ചിത്രസംയോജനവും ചെയ്തിരിക്കുന്നു. രഘു നിടുവല്ലി ആണ് ചിത്രത്തിനായി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. ജയന്ത് കൈകിനി, നാഗേന്ദ്ര പ്രസാദ്, ചേതൻ കുമാർ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾക്കായി വരികൾ എഴുതിയിരിക്കുന്ന്. കൊറിയോഗ്രഫി: ഗണേഷ്, ഭാനു. സംഘട്ടനം: ഗണേഷ്, കലാസംവിധാനം: രഘു, സ്റ്റിൽസ്: ചന്ദ്രു, വാർത്ത പ്രചരണം: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

No comments:

Powered by Blogger.