ആസിഫ് അലിയുടെ " അടവ് " ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.


പ്രശസ്ത ചലച്ചിത്ര താരം ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കിരതീഷ് കെ രാജൻ സംവിധാനം ചെയ്യുന്ന "അടവ് "എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ, ആസിഫ് അലി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

ഡോക്ടർ പോൾ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഡോക്ടർ പോൾ വർഗ്ഗീസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൻസർ ഷാ നിർവ്വഹിക്കുന്നു.
മുഹമ്മദ് നിഷാദ് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.

എഡിറ്റർ-കിരൺ ദാസ്, ക്രിയേറ്റീവ് ഡയറക്ടർ-ഷാഹി കബിർ.പി ആർ ഒ-ശബരി.

No comments:

Powered by Blogger.