അതിതീവ്രമായ അത്മബന്ധങ്ങളുടെ കഥയുമായി " അവിയൽ " .ജോജു ജോർജ്,അനശ്വര രാജൻ എന്നിവരെ പ്രധാന  കഥാപാത്രങ്ങളാക്കി ഷാനിൽ  തിരക്കഥ എഴുതി സംവിധാനം ചെയ്ത  "അവിയൽ " തീയേറ്ററുകളിൽ എത്തി

പുതുമുഖം സിറാജുദ്ദീൻ നസീർ , കേതകി നാരായൺ, ആത്മീയരാജൻ , അഞ്ജലി നായർ ,സ്വാതി, പ്രശാന്ത് അലക്സാണ്ടർ, ഡെയിൻ ഡേവിസ് ,വിഷ്ണു ഗോവിന്ദൻ, സഞ്ചു സാനിച്ചൻ ,ഉണ്ണി ശിവപാൽ ,സുബീഷ് സുധി, ശ്രവൺ സത്യ ,ഷഫീർ ഖാൻ, ശിവദാസ്  സി, സിനിൽ സൈനുദീൻ  തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 
ജോസഫിന് ശേഷം ജോജു ജോർജ്ജും ആത്മിയ രാജനും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. 

കണ്ണൂരിൽ ജനിച്ച് വളർന്ന സംഗീതത്തോട് ആവേശവും സ്നേഹമുള്ള കൃഷ്ണൻ എന്ന വ്യക്തിയുടെ ബാല്യകാലം, കൗമാരം ,യൗവ്വനം എന്നീ കാലഘട്ടങ്ങളിലൂടെയുള്ള കഥ  അചഛൻ - മകൾ സംഭാഷണത്തിലൂടെ ഈ ചിത്രത്തിൽഅവതരിപ്പിക്കുകയാണ്.  നായകൻ്റെ ജീവിതത്തിൻ്റെ  പല കാലഘട്ടങ്ങളിലുടെ കഥ കടന്ന് പോകുന്നതിനാൽ നായകൻ്റെ ശാരീരികവ്യതിയാനങ്ങൾക്കായി രണ്ട് വർഷം സമയം എടുത്താണ് ചിത്രീകരണം
പൂർത്തിയാക്കിയത്. 

സുദീപ് എളമൺ ,ജിംഷി ഖാലിദ്, രവി ചന്ദ്രൻ ,ജിക്കു ജേക്കബ് പീറ്റർഎന്നിവർഛായാഗ്രഹണവും ,റഹ്മാൻ മുഹമ്മദ് അലി,  ലിജോ പോൾ എന്നിവർ എഡിറ്റിംഗും ,മനു രഞ്ജിത്ത്, നിസാം ഹുസൈൻ മാത്തൻ, ജിസ് ജോയ് എന്നിവർ ഗാനരചനയും ,ശങ്കർ ശർമ്മ, ശരത് എന്നിവർ സംഗീതവും, രംഗനാഥ് രവിശബ്ദലേഖനവും, നിസാർറഹമത്ത്
വസ്ത്രലങ്കാരവും, അമൽ ചന്ദ്രൻ മേക്കപ്പും, ബംഗ്ലാൻ കലാസംവിധാനവും നിർവ്വഹിക്കുന്നു. ബാദുഷ എൻ. എം പ്രൊജക്ട് ഡിസൈൻ . മഞ്ജു ഗോപിനാഥാണ് പി.അർ.ഓ. മേഘ മാത്യു ഏക്സിക്യുട്ടിവ്പ്രൊഡ്യൂസറാണ്. ശശി പൊതുവാൾ ആണ് പ്രൊഡക്ഷൻ കൺട്രോളർ. 

പോക്കറ്റ് എസ്.ക്യൂ  പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുജിത് സുരേന്ദ്രനാണ്  അവിയൽ നിർമ്മിച്ചിരിക്കുന്നത്. മങ്കിപെൻ എന്ന ചിത്രത്തിന് ശേഷം ഷാനിൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

അത്മിയരാജൻ്റെയും ,അഞ്ജലി നായരുടെയും അഭിനയ മികവ് എടുത്ത് പറയാം. 

അതിതീവ്രമായ ആത്മബന്ധങ്ങളുടെ കഥ പറയുന്ന കുടുംബചിത്രം ആണ് " അവിയൽ " .

Rating :3 / 5.
സലിം പി. ചാക്കോ .
cpK desK . 
 
 
 

No comments:

Powered by Blogger.