" എന്റെ മഴ" ഏപ്രിൽ 8 ന് തീയറ്ററുകളിലേക്ക്; ടീസർ പുറത്തിറങ്ങി

അന്മയ് ക്രിയേഷൻസിൻ്റെ ബാനറിൽ നവാഗതനായ സുനിൽ സുബ്രഹ്മണ്യൻ കഥയെഴുതി സംവിധാനം ചെയ്ത് മനോജ് കെ ജയൻ പ്രധാന വേഷം അവതരിപ്പിക്കുന്ന 'എൻ്റെ മഴ'യുടെ ടീസർ പുറത്തിറങ്ങി.

സംഗീതത്തിന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം ഏപ്രിൽ 8ന്  തീയേറ്ററുകളിലെത്തും. മനോഹരമായ പശ്ചാത്തല സംഗീതത്തിൻ്റെ അകമ്പടിയോടെ ഗൃഹാതുരത്വത്തിൻ്റെ മനോഹരമായ വികാരങ്ങൾ നിറഞ്ഞ് നിൽക്കുന്ന ഒരു ടീസർ ആണ് 'എൻ്റെ മഴ' ടീം പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുന്നത്. 

അനിൽകുമാർ ആണ് ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്. മനോജ് കേ ജയൻ പ്രധാന വേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ നരേൻ, മാസ്റ്റർ അൻമയ്, ശ്രീജിത്ത്‌ രവി, നെടുമുടി വേണു, ശ്രുതി രാമകൃഷ്ണൻ, ജയൻ ചേർത്തല, സോനു ഗൗഡ, പ്രവീണ, ശോഭ മോഹൻ, യാമി സോന, മാസ്റ്റർ ആദിഷ് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. 

പത്മശ്രീ കൈതപ്രം, വയലാർ ശരത് ചന്ദ്രവർമ, രാജു രാഘവ്, കെ ജയകുമാർ, പവിത്രൻ, ഉദയശങ്കർ എന്നിവർ ചിട്ടപ്പെടുത്തിയ വരികൾക്ക് ശരത്, റിജോഷ് എന്നിവരാണ് സംഗീതം നൽകിയിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മഞ്ജു അനിൽ, എഡിറ്റർ: ജിതിൻ ഡി കെ, ചീഫ് അസോസിയേറ്റ് ഡയറക്റ്റേഴ്സ്: സുധീഷ് രാമചന്ദ്രൻ, ദീപക് നാരായൺ, ആർട്ട്‌: സുശാന്ത് നെല്ലുവായി, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്ട്യും: ബുസി ബേബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഗിരീഷ് കരുവന്തല, ഫിനാൻസ് കൺഡ്രോളർ: ഗോപിനാഥ് രാമൻ, ക്രീയേറ്റീവ് സപ്പോർട്ട്: ബ്രൂസ് ലിയോ ജോക്കിൻ, അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ നാരായൺ, സൗണ്ട് മിക്സിങ്: കരുൺ പ്രസാദ്,ഡി ഐ: ശ്രീകുമാർ നായർ, വി എഫ് എക്സ്: രതീഷ്, പരീക്ഷിത്, സ്റ്റിൽസ്: കോളോണിയ, ഡിസൈൻ: നിതീഷ് വി എം, സതീഷ് ചന്ദ്രൻ. 
പി.ആർ.ഒ: പി ശിവപ്രസാദ്.

No comments:

Powered by Blogger.