കാണാം ... നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന പന്ത്രണ്ടാമത് മ്യൂസിക് അവാർഡ് സൗത്ത് നിങ്ങളുടെ ഏഷ്യാനെറ്റ് പ്ലസിൽ മെയ് ഒന്നിന് ഉച്ചയ്ക്ക് 3 മണി മുതൽ .

കാണാം ...നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന പന്ത്രണ്ടാമത്  മ്യൂസിക് അവാർഡ് സൗത്ത് 
നിങ്ങളുടെ ഏഷ്യാനെറ്റ് പ്ലസിൽ മാത്രം . 

ശ്വേത മോഹൻ ,വിബിൻ സേവ്യർ , വിവേകാനന്ദൻ, അഞ്ജു ജോസഫ് എന്നിവരുടെ ഉന്മേഷദായകമായ പ്രകടനങ്ങൾ ചേർന്ന സംഗീത മാമാങ്കം. മലയാള സംഗീത  വ്യവസായത്തിലെ മികച്ച പ്രതിഭകളെഅംഗീകരിക്കുന്നതിനായി ഇന്ത്യയിലെ നമ്പർ വൺ City Centric Music and Entertainment Company യാണ് " മിർച്ചി ". മിർച്ചി മ്യൂസിക്കിൻ്റെ പന്ത്രണ്ടാമത് എഡിഷൻ അടുത്തിടെ സംഘടിപ്പിച്ചു.

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെകാത്തിരിക്കുന്ന അവാർഡുകളും സംഗീതവും നൃത്തവും ,ചിരിയും നിറഞ്ഞ ആഘോഷ രാത്രി 2022 മെയ് ഒന്നിന് ഉച്ചയ്ക്ക് മൂന്ന് മുതൽ ഏഷ്യാനെറ്റ് പ്ലസിൽ കാണാം. 

അനൂപ് ക്യഷ്ണനും, മിർച്ചി ആർ. ജെ വർഷയും അവതാരകരായി എത്തുന്ന "മിർച്ചി മ്യൂസിക് അവാർഡ്  സൗത്തിൻ്റെ "  ഈ പതിപ്പ് പ്രേക്ഷകർക്ക് ഏറ്റവും ശ്രുതി മധുരവും ഉജ്ജ്വലവുമായ പ്രകടനങ്ങൾ നൽകുന്നു. 

നടി പൂർണ്ണയുടെ " തും തും " എന്ന വൈറൽ ട്രാക്കിലെ മികച്ച പ്രകടനം, പ്രശ്സത ഹാസ്യ നടൻ ബിനു അടിമാലിയുടെ ഹാസ്യവിരുന്ന്, പ്രശസ്തവിപണിഗായികമാരായ ശ്വേത മോഹൻ, വിബിൻ സേവ്യർ, വിവേകാനന്ദൻ ,അഞ്ജു ജോസഫ് എന്നിവരുടെ പ്രകടനങ്ങൾ പ്രേക്ഷകരുടെ ശ്രദ്ധ നേടി. 

ഗായിക ശ്വേത മോഹൻ തൻ്റെ അമ്മ സുജാതയ്ക്ക് വേണ്ടി ഒരുക്കിയ ഹൃദയസ്പർശിയായ ഗാനം പ്രേക്ഷകരെ ഈറനണിയിച്ചു. 

ഇതിഹാസ ചലച്ചിത്ര നാടക സംഗീത സംവിധായകനായ അർജുൻ മാസ്റ്ററിന് ജീ .വേണുഗോപാലും ,എം. ജയചന്ദ്രനും നൽകിയ ഹ്യദയ സ്പർശിയായ ആദരാഞ്ജലികൾ  പ്രേക്ഷകരെ ഗ്യഹാതുര സ്മരണയിലേക്ക് കൊണ്ടു പോയി .

മലയാള സംഗീത വിനോദ വ്യവസായത്തിലെ പ്രമുഖ അഭിനേതാക്കളും ഗായകരും അണിനിരക്കുന്നു. സൂരജ് സന്തോഷ് ,ജേക്സ് ബിജോയ്, ലേഖ നായർ ,അഫ്സൽ യൂസഫ് , സുദീപ്കുമാർ, സംഗീത ശ്രീകാന്ത് ,വിനായക് ശശികുമാർ എന്നിവരുടെ സാന്നിദ്ധ്യം അവാർഡ് നിശയ്ക്ക് മാറ്റ് കൂട്ടി. 

മികച്ച പ്രതിഭകളെ ആദരിക്കുമെന്ന്  Enil ,Enil ,MD & CEO പ്രശാന്ത് പാണ്ഡെ പറഞ്ഞു. ഓരോ വർഷവും ഞങ്ങളുടെ കാഴ്ചകാർക്ക് ഈ സംഗീതമാമാങ്കംപ്രദർശിപ്പിക്കാൻ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ എപ്പോഴും പറയുന്നതുപോലെ " മ്യൂസിക് കോ മിർച്ചി കാ സലാം " എന്ന് പ്രശാന്ത് പാണ്ഡെ പറഞ്ഞു. 

No comments:

Powered by Blogger.