ഇക്കാലത്ത് മകളെയോർത്ത് നെഞ്ചിൽ തീയുമായി ജീവിക്കുന്ന അച്ഛൻമാരുടെ പ്രതിനിധിയായി " നന്ദൻ " . ഫീൽ ഗുഡ് സിനിമയുമായി സത്യൻ അന്തിക്കാട് .

മീരാ ജാസ്മിൻ്റെ മടങ്ങി വരവ് ശ്രദ്ധേയം.   മികച്ച അഭിനയവുമായി ദേവിക സഞ്ജയ്.  
........................................................................


ജയറാം ,മീരാജാസ്മിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത  " മകൾ " കുടുംബ പശ്ചാത്തലത്തിലുള്ള സിനിമയാണ്. 

പി.ജി.നന്ദകുമാറും ( ജയറാം), ജൂലിയറ്റും ( മീരാ ജാസ്മിൻ ) പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. വലിയ ക്രിസ്ത്യൻ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് ജൂലിയറ്റ് .ആയുർവേദ ഡോക്ടറായ പി. ഗോവിന്ദൻ്റെ
 ( ഇന്നസെൻ്റ് )  മകനും മെക്കാനിക്കുമായ  നന്ദകുമാർ എന്ന നന്ദൻ  പതിനഞ്ച് വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തുന്നു. ഇവരുടെ മകളാണ് അപർണ്ണ ( ദേവിക സഞ്ജയ് ). ഈ കുടുംബത്തിലെ പിണക്കങ്ങളും ഇണക്കങ്ങളും ആണ് " മകൾ  " പറയുന്നത്. 

വ്യത്യസ്തമായ അച്ഛൻ - മകൾ കഥയാണിത്.ടീനേജുകാരിയായ മകൾക്ക് അച്ഛൻ ഏങ്ങനെ ആയിരിക്കണം എന്നതാണ് സിനിമയുടെപ്രമേയം.അച്ഛനും അമ്മയും  വ്യത്യസ്ത മതകാർ ആകുബോൾ ഉണ്ടാകുന്ന ആശയ കുഴപ്പങ്ങളും സിനിമയിൽ   കാണാം.
മകളെ മനസിലാക്കുന്നതിന് മുൻപ് തന്നെ ഒറ്റയ്ക്ക് മകളെ നോക്കേണ്ടിവരുന്നഅച്ഛൻ്റെയും കഥയാണ് "മകൾ ". ഗൾഫ്കാരൻ്റെ ഭാര്യ എന്ന് നാട്ടിൽ കേൾക്കുമ്പോഴുള്ള അടക്കം പറച്ചിലും, പരിഹാസവും ഉൾപ്പടെ നമുക്ക് ചുറ്റുമുള്ള പല വിഷയങ്ങളും പ്രമേയത്തിൽ വന്നത് പ്രേക്ഷക ശ്രദ്ധ നേടി. 

ശ്രീനിവാസൻ ,സിദ്ദിഖ്, അൽത്താഫ് സലീം  ,ബാലാജി മനോഹർ, ശ്രീലത, മീരാ നായർ, ധന്യ ഹമീദ് , ജയശങ്കർ ,
ശ്രീധന്യ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

രചന ഡോ. ഇക്ബാൽ കുറ്റിപ്പുറവും , ഛായാഗ്രഹണം എസ്. കുമാർ ഐ.എസ് .സി യും , സംഗീതം വിഷ്ണു വിജയും ,പശ്ചാത്തല സംഗീതം രാഹുൽരാജും ,ഗാനരചന ബി.കെ. ഹരിനാരായണനും, ചിത്രസംയോജനം കെ. രാജഗോപാലും,കലാസംവിധാനം മനുജഗതും,വസ്ത്രാലങ്കാരം സമീറ സനീഷും , ചമയം പാണ്ഡ്യനും, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ അനിൽ രാധാക്യഷ്ണനും,സഹസംവിധാനം അനൂപ് സത്യനും ,സ്റ്റീൽസ് എം.കെ. മോഹനനും, അഡീഷണൽ സ്റ്റിൽസ്  റിഷാജ്  മുഹമ്മദും, പരസ്യകല ജയറാം രാമചന്ദ്രനും നിർവ്വഹിക്കുന്നു. ബിജുതോമസാണ്പ്രൊഡക്ഷൻ കൺട്രോളർ .പ്രദീപ് കുമാർ, കാർത്തിക വൈദ്യനാഥൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 

നിരവധിപ്രത്യേകതകളോടെയാണ് " മകള്‍ " പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. 
മീരാജാസ്മിന്റെ തിരിച്ചു വരവാണ് ഒന്നാമത്തേത്. " കഥ തുടരുന്നു " എന്ന ചിത്രത്തിന്    ശേഷം സത്യൻ അന്തിക്കാടും ജയറാമും ഒന്നിക്കുന്ന ചിത്രം കുടിയാണ്   " മകൾ ".

നന്ദൻ ആയി ജയറാം  കയ്യടക്കമുള്ള അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. ജൂലിയറ്റ് എന്ന കഥാപാത്രം  മീരാ ജാസ്മിൻ്റെ കൈയ്യ്കളിൽ ഭദ്രം.
മീരാ ജാസ്മിൻ്റെ മടങ്ങി വരവ് ശ്രദ്ധേയമായി.ടീനേജുകാരിയുടെ ഭാവപ്രകടനങ്ങൾ മികച്ച രീതിയിൽ ദേവിക സഞ്ജയ് അവതരിപ്പിച്ചിരിക്കുന്നു. രോഹിത്തായി ( നസ് ലൻ) തിളങ്ങി.ശ്രീനിവാസൻ നടൻ ശ്രീനിവാസനായി തന്നെയായി  വേഷമിടുന്നു.

കുടുംബ പ്രേക്ഷകരെ തീയേറ്ററുകളിലേക്ക് ആകർഷിക്കാനാണ് സത്യൻ അന്തിക്കാട് ടീമിൻ്റെ ശ്രമം. നർമ്മത്തോടൊപ്പം ചില ഗൗരവമുള്ള വിഷയങ്ങളും സിനിമയിൽ പറയുന്നു. ഒരു ഫീൽ ഗുഡ് മൂവിയാണ് 
" മകൾ " .

Rating : 3.5 / 5.
സലിം പി. ചാക്കോ .
cpK desK .
 
 

No comments:

Powered by Blogger.