പരോളിനിറങ്ങി മുങ്ങിയ പ്രതിയെ തേടിയുള്ള സേതുവിന്റെ യാത്ര മെയ്‌ 13 മുതൽ.. Indrajith Sukumaran as Sethu.


പരോളിനിറങ്ങി മുങ്ങിയ പ്രതിയെ തേടിയുള്ള സേതുവിന്റെ യാത്ര മെയ്‌ 13 മുതൽ..
Indrajith Sukumaran as Sethu.

ഒരു പരോൾ പ്രതിയുടേയും ഒരു പൊലീസ് ഓഫീസറുടേയും കഥ പറയുന്ന " പത്താം വളവ് " മെയ് 13ന് റിലീസ് ചെയ്യും. 

എം.പത്മകുമാർ  സംവിധാനം ചെയ്യുന്ന ഈ ചിത്രംയു.ജി.എം. എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഡോ.സഖറിയാ തോമസ്, ജിജോ കാ വനാൽ, ശ്രീജിത്ത് രാമചന്ദ്രൻ ,പ്രിൻസ് പോൾ നിഥിൻ കെനി, എന്നിവർ ചേർന്നു നിർമ്മിക്കുന്നു.

ഏറെ ശ്രദ്ധേയങ്ങളായ ജോസഫ്, മാമാങ്കം എന്നീ ചിത്രങ്ങൾക്കു ശേഷം എം.പത്മകുമാർ  സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
കേരളം ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു യാർത്ഥ സംഭവത്തിൽ നിന്നുംപ്രചോദനമുൾക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.

തികഞ്ഞ ഫാമിലി ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെകേന്ദ്രകഥാപാത്രങ്ങളായ പരോൾ പ്രതി സോളമനെ സുരാജ് വെഞ്ഞാറമൂടും പൊലീസ് ഉദ്യോഗസ്ഥൻ സേതുവിനെ ഇന്ദ്രജിത്ത് സുകുമാരനും അവതരിപ്പിക്കുന്നു.സുരാജ് അവതരിപ്പിക്കുന്ന സോളമൻ നമ്മുടെ ഓരോ വീടുകളിലേയും പ്രതീകമാണ്.ഒരിക്കൽക്കൂടി ഈ നടൻ്റെ അഭിനയ ജീവിതത്തിന് പൊൻതൂവൽ ചേർക്കുന്നതായിരിക്കും ഈ ചിത്രം നീതി നിർവ്വഹണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ സാന്നിദ്ധ്യംഎത്രശക്തമാക്കുന്നുവെന്ന് ഇതിലെ സേതുവിലൂടെ ഇന്ദ്രജിത്ത് തെളിയിക്കുന്നു .

അതിഥി രവിയും  സ്വാസ്വികയുമാണ് നായികമാർ.
നടിമുക്തയുടെ മകളും യൂട്യൂബിലൂടെ തരംഗവുമായി മാറിയ കൺമണി ഈ ചിത്രത്തിലെ സുപ്രധാനമായ വേഷത്തിലൂടെ അഭിനയ രംഗത്തെത്തുന്നു.തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ഏറെ തിളങ്ങി നിൽക്കുന്ന മലയാളത്തിലെ യുവനടൻ അജ്മൽ അമീർ ഈ ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സുധീർ കരമന, സോഹൻ സീനുലാൽ, ജയകൃഷ്ണൻ,
അനീഷ്.ജി.മേനോൻ , രാജേഷ് ശർമ്മ, മേജർ രവി, സുധീർ പറവൂർ, നിസ്താർ അഹമ്മദ്, നന്ദൻ ഉണ്ണി, കുര്യാക്കോസ്, കിജൻ രാഘവൻ, തുഷാര എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

അഭിലാഷ് പിള്ളയുടേതാണ് തിരക്കഥശ്രദ്ധേയമായ നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിനു ശേഷം അഭിലാഷ് പിള്ള തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്.ഹരിനാരായണൻ, വിനായക് ശശികുമാർ, അജീഷ് ദാസൻ, എസ്.കെ.സജീഷ് എന്നിവരുടെ ഗാനങ്ങൾക്ക്
ഈണം പകർന്നിരിക്കുന്നത് രഞ്ജിൻ രാജ് ആണ്.
രതീഷ്റാംഛായാഗ്രഹണവും
ഷമീർമുഹമ്മദ്കലാസംവിധാനവും നിർവ്വഹിക്കുന്നു.
കലാസംവിധാനം.രാജീവ് കോവിലകം.മേക്കപ്പ് - ജിതേഷ് പൊയ്യകോസ്റ്റ്യും ഡിസൈൻ.
അയിഷാ സഫീർ. നിശ്ചല ഛായാഗ്രഹണം - മോഹൻ സുരഭി - സേതു.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഉല്ലാസ് കൃഷ്ണ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഷിഹാബ് വെണ്ണല,പ്രൊജക്റ്റ് ഡിസൈനർ - നോബിൾ ജേക്കബ് ,വാഴൂർ ജോസ്.


സലിം പി. ചാക്കോ .
 
 
 

No comments:

Powered by Blogger.