മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയാണ് " TWENTY ONE grams " . മികച്ച അഭിനയവുമായി അനൂപ് മേനോൻ.

അനൂപ്‌ മേനോനെ പ്രധാന
കഥാപാത്രമാക്കി നവാഗതനായ ബിബിൻ കൃഷ്ണ രചനയും സംവിധാനവും നിർവ്വഹിക്കുന്ന " TWENTY ONE grams " എന്ന  ത്രില്ലർസിനിമആരവങ്ങളില്ലാതെ തീയേറ്ററുകളിൽ എത്തി. 
സസ്‌പെൻസ്  നിറച്ച്  പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന സിനിമയാണിത്. 

ഒരു കൊലപാതകത്തെ തുടർന്ന് അതന്വേഷിക്കാൻ എത്തുന്ന ക്രൈംബ്രാഞ്ച്  ഡി.വൈ.എസ്.പിനന്ദകിഷോറിൻ്റെ  വേഷത്തിലാണ് അനൂപ് മേനോൻ ഈ സിനിമയിൽ  പ്രത്യക്ഷപ്പെടുന്നത്‌.

നഗരത്തിൽ അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് കൊലപാതകങ്ങൾ നടക്കുന്നു. പ്രമുഖ ആശുപുത്രിയിലെ സ്റ്റാഫായ പെൺക്കുട്ടിയും അവളുടെ സഹോദരനും കൊല്ലപ്പെടുന്നു. തുടർന്ന് ഈ കേസ് ലോക്കൽ പോലീസിൽ നിന്ന് ക്രൈംബ്രാഞ്ച്  ഏറ്റെടുക്കുന്നു. 

നന്ദകിഷോർ എന്ന അന്വേഷണ ഉദ്യോഗസ്ഥനായി നല്ല സ്ക്രീൻ പ്രസൻസ് ഉണ്ടാക്കാൻ അനൂപ് മേനോന് കഴിഞ്ഞു . ട്വിസ്റ്റുകളും സസ്പെൻസുകളും നിറഞ്ഞ ഈ സിനിമ ഡാർക്ക് ടോണിൽ  കഥ പറയുന്നു എന്ന പ്രത്യേകതയുമുണ്ട്. മർഡർ മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. 

ലിയോണ ലിഷോയ്, അനു മോഹൻ, രൺജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്,മാനസരാധാകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. 

ദിഫ്രണ്ട്റോപ്രൊഡക്ഷൻസിൻ്റെ ബിനിഷ് കെ.എൻ ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. 
ജിത്തുദാമോദർഛായാഗ്രഹണവും ,അപ്പു എൻ.ഭട്ടതിരി  ചിത്രസംയോജനവും ,ദീപക് ദേവ് സംഗീതവും പശ്ചാത്തല സംഗീതവും ,വിനായക് ശശികുമാർ ഗാനരചനയും, പി.സി. വിഷ്ണു സൗണ്ട് മിക്സിങ്ങും, ജുബിൻ 
സൗണ്ട് ഡിസൈനും ,നോബിൾ ജേക്കബ് പ്രൊജക്ട് ഡിസൈനറും , സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനിംഗുംനിർവ്വഹിക്കുന്നു എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ്: ഷിനോജ് ഓടണ്ടിയിൽ, ഗോപാൽജി വാദയർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: പാർത്ഥൻ, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്‌റ്റ്യൂംസ്: സുജിത് മട്ടന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ശിഹാബ് വെണ്ണല, പി ആർ ഒ: വാഴൂർ ജോസ്, സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻ: യെല്ലോടൂത്‌സ്, അസ്സോസിയേറ്റ് ഡയറക്ടർസ്: നിതീഷ് ഇരിട്ടി, നരേഷ് നരേന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർസ്: സുധീഷ് ഭരതൻ, യദുകൃഷ്ണ ദയകുമാർ തുടങ്ങിയവരാണ് മറ്റ് അണിയറ ശിൽപ്പികൾ .

മനോഹരമായി രാത്രി കാഴ്ചകൾ ഒപ്പിയെടുക്കാൻ ജീത്തു ദാമോദറിന് കഴിഞ്ഞു. അപ്പു എൻ.ഭട്ടതിരിയുടെ എഡിറ്റിംഗ് മികവ് പുലർത്തി. 
ശ്രദ്ധേയമായ ക്ലൈമാക്സ് ആണ് ഈ സിനിമയുടെ മുഖ്യ ആകർഷണം. ബിബിൻ ക്യഷ്ണയുടെ തിരക്കഥ സിനിമയുടെ കരുത്താണ്. 

മികച്ച ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ അനുഭവം പ്രേക്ഷകർക്ക് നൽകാൻ  ഈ ചെറിയ സിനിമയ്ക്ക് കഴിഞ്ഞു.

Rating : 3.5 / 5.
സലിം പി. ചാക്കോ, 
cpK desK .

No comments:

Powered by Blogger.