ഓരോ സ്ത്രീയിലും " ഒരുത്തീ " യുണ്ട് . നവ്യാനായരുടെ മികച്ച അഭിനയവും ,വി.കെ. പ്രകാശിൻ്റെ സംവിധാനവും ഗംഭീരം.

നവ്യനായരെ കേന്ദ്ര
കഥാപാത്രമാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്ത  " ഒരുത്തീ " ഒരു സ്ത്രീപക്ഷ സിനിമയാണ് .

ഒരു  വീട്ടമ്മയുടെ അതിജീവനകഥയുമായി പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക്  നവ്യാനായര്‍ തിരിച്ചുവരുന്ന ചിത്രം കൂടിയാണിത്. 

സാധാരണക്കാരിയായവീട്ടമ്മയാണ് രാധാമണി (നവ്യാ നായര്‍)അവരുടെജീവിതത്തിലേക്ക് ആകസ്മികമായി വന്നുചേരുന്നചില സംഭവങ്ങളും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ പോരാട്ടത്തിന്‍റെയും സഹനത്തിന്‍റെയും കഥയാണ് " ഒരുത്തീ " .

എറണാകുളം- വൈപ്പിന്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബോട്ടിലെ കണ്ടക്ടറാണ് രാധാമണി. രണ്ട് കുട്ടികളുടെ മാതാവായ രാധാമണിയുടെ ഭര്‍ത്താവ് (സൈജു കുറുപ്പ്) വിദേശത്താണ്. വളരെ സന്തോഷം നിറഞ്ഞ ഒരു സന്തുഷ്ട കുടുംബമാണ് രാധാമണിയുടേത്. കൂടുതല്‍ ആര്‍ഭാടമോജീവിതമോഹങ്ങളോ ഒന്നുമില്ലാതെ വളരെ സന്തോഷകരമായി ജീവിക്കുന്ന രാധാമണിയുടെ ജീവിതത്തില്‍ മൂന്ന് ദിവസങ്ങളിലായി സംഭവിക്കുന്നഅപ്രതീക്ഷിതമായ സംഭവങ്ങള്‍ അവരുടെ ജീവിതത്തിന്‍റെ താളം തെറ്റിക്കുന്നു. 

ഒരു സാധാരണ സ്ത്രീയുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത പ്രതിസന്ധിയാണ്  അവര്‍ക്കുണ്ടായത്. എന്നാല്‍ അവര്‍ തനിക്ക് നേരിട്ട ആ ദുരന്തത്തെ  സാഹസികമായി അതിജീവിക്കുന്നു. തിരിഞ്ഞ് നോക്കുമ്പോള്‍ താന്‍ അതിജീവിച്ച വഴികള്‍ രാധാമണിയെ പോലും
അത്ഭുതപ്പെടുത്തുന്നു.തൻ്റെ  ദുരവസ്ഥകളെ നേരിട്ട് ജീവിതം തിരിച്ചുപിടിക്കുന്ന  ഒരു സ്ത്രീയുടെ കഥയാണ് "ഒരുത്തീ " പറയുന്നത്. 

നവ്യാനായരുടെ അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം   ഒരുത്തീയിലെ രാധാമണി. ഒരു റിയലിസ്റ്റിക് സ്റ്റോറിയാണ് ഒരുത്തീ. 
ഒരു സാധാരണ സ്ത്രീയുടെ
അതിജീവനത്തിൻ്റെ കഥയാണിത്. 

വിനായകന്‍റെ ഏറെ ശ്രദ്ധേയമായ കഥാപാത്രമാണ് സബ്ബ് ഇൻസ്പെക്ടർ സി.കെ.ആൻ്റണി .നായക പ്രാധാന്യമുള്ള റോളാണ് വിനായകന്‍റേത്. പൊതുവെ മലയാള സിനിമയില്‍ വിനായകന്‍ ചെയ്തിട്ടുള്ള വേഷങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ചിത്രത്തിലെ  സബ് ഇന്‍സ്പെക്ടറുടെ റോള്‍.
" നീ ബേക്കൽ കോട്ട കണ്ടിട്ടില്ലല്ലോ .. എന്നാ നീ ഒരുങ്ങി ഇരിക്ക് ... ഈ ഡയലോഗ് പ്രേക്ഷക ശ്രദ്ധ നേടി. 

വൈപ്പിനിലെ പ്രാദേശിക സംസാരരീതിയും സിനിമയുടെ പുതുമയാണ്. സിനിമ നടക്കുന്ന കാലയളവിലെ സാമൂഹ്യ , രാഷ്ട്രീയവിഷയംപ്രമേയത്തിൽ പരോക്ഷമായി സൂചിപ്പിച്ചിരിക്കുന്നു.  

നവ്യാനായര്‍, വിനായകന്‍, അന്തരിച്ച കെ.പി.എ.സി ലളിത ചേച്ചി , സൈജുകുറുപ്പ്, ജയശങ്കര്‍, മുകുന്ദന്‍, സന്തോഷ് കീഴാറ്റൂര്‍, വൈശാഖ്, ശ്രീദേവി വര്‍മ്മ, ആദിത്യന്‍, അതിഥി, കലാഭവന്‍ഹനീഫ്, രാജേന്ദ്ര
ബാബു, മൻരാജ്, ചാലി പാല, അരുണ്‍ ഘോഷ്, സണ്ണി, അഞ്ജന എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. 

ഓരോ പ്രേക്ഷകനും രാധാമണി യോടൊപ്പം സഞ്ചരിക്കാൻ കഴിയുന്നുവെന്ന പ്രത്യേകതയും  ഈ സിനിമയ്ക്ക് ഉണ്ട്. ഓരോ സ്ത്രിയിലും ഇതുപോലെ ഒരുത്തീയുണ്ട്. ചില സമയങ്ങളിൽ അവൾക്ക് തീയാക്കേണ്ടി വരുന്നു. 

ബെന്‍സി പ്രൊഡക്ഷന്‍സിൻ്റെ  ബാനറിൽ ബെൻസിനാസറാണ്  ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജിംഷിഖാലിദും, കഥ,തിരക്കഥ,സംഭാഷണം
എസ്.സുരേഷ്ബാബുവും , ഗാനരചന  ആലങ്കോട് ലീലാകൃഷ്ണൻ . ബി.കെ ഹരിനാരായണന്‍ എന്നിവരും , സംഗീതം  ഗോപി സുന്ദറും, തകര ബാൻ്റും ,എഡിറ്റിംഗ്  ലിജോപോളും,കലാസംവിധാനംജ്യോതിഷ് ശങ്കറും ,  മേക്കപ്പ്  രതീഷ്അമ്പാടിയുംവസ്ത്രാലങ്കാരം സമീറ സനീഷും  നിർവ്വഹിക്കുന്നു.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  ഡിക്സന്‍ പൊടുത്താസ്  ,ചീഫ് അസോസിയേറ്റ്  കെ.കെ.വിനയൻ  , സ്റ്റില്‍സ് അജി മസ്ക്കറ്റ് എന്നിവരാണ് മറ്റ് അണിയറ ശിൽപ്പികൾ.

ഓരോ സീനിലും സ്ത്രീയുടെ ജീവിതം തന്നെയാണ് വി.കെ. പ്രകാശ് എന്ന സംവിധായകൻ വരച്ച് കാട്ടിയിരിക്കുന്നത്. മികച്ച സംവിധാന ശൈലി ഒരിക്കൽ കൂടി ഈ ചിത്രത്തിലും അദ്ദേഹം പ്രേക്ഷകന് കാട്ടി തരുന്നു. അദ്ദേഹം സംവിധാനം ചെയ്ത സിനിമകളിൽ മികച്ച സിനിമയാണ് " ഒരുത്തീ " .

Rating : 4  / 5.
സലിം പി.ചാക്കോ.
cpK desK .

 

No comments:

Powered by Blogger.