കൊച്ചി ആര്‍.ഐ.എഫ്.എഫ്.കെ. (RIFFK)ഓഫീസ് ഉദ്ഘാടനം ഇന്ന് .

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കൊച്ചിയിൽ ഏപ്രിൽ ഒന്ന് മുതൽ ഏപ്രിൽ അഞ്ച് വരെ  സംഘടിപ്പിക്കുന്ന റീജിയണൽ ഫിലിം ഫെസ്റ്റിവലിന്റെ  ഓഫീസ് ഉദ്ഘാടനം ഇന്ന് (16/3/22) ബുധനാഴ്ച കാലത്ത് 11 മണിക്ക് എറണാക്കുളം നോർത്തിലുള്ള മാക്ട ഓഫീസിൽ വെച്ച് പ്രശസ്ത ചലച്ചിത്ര താരം റെജീഷ വിജയൻ നിർവഹിക്കും.

കൊച്ചിൻ കോർപ്പറേഷൻ മേയർ എം.അനിൽകുമാർ അധ്യക്ഷത വഹിക്കുന്ന ഈ ചടങ്ങിൽ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ പ്രശസ്ത സംവിധായകൻ ജോഷി സന്നിഹിതനായിരിക്കും.

എല്ലാ മാധ്യമ സുഹൃത്തുക്കളും പങ്കെടുക്കുക.

ജനറൽ സെക്രട്ടറി
സുന്ദർ ദാസ്.

No comments:

Powered by Blogger.