തണ്ണീർമത്തൻ ദിനങ്ങളിൽ നിന്നും പത്രോസിന്റെ പടപ്പുകളിലേക്ക്; എഴുത്തുകാരനിൽ നിന്നും നായകനിലേക്ക് : ഡിനോയ്‌ പൗലോസ്.

തണ്ണീർമത്തൻ ദിനങ്ങളിൽ നിന്നും പത്രോസിന്റെ പടപ്പുകളിലേക്ക്; എഴുത്തുകാരനിൽ നിന്നും നായകനിലേക്ക് :  ഡിനോയ്‌ പൗലോസ്.

'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന സൂപ്പർ ഹിറ്റ്‌ ചിത്രവും കഥാപാത്രങ്ങളും ആരും മറക്കാനിടയില്ല. നായകന്റെ ജോലിയും കൂലിയും ഇല്ലാത്ത നിരാശ കാമുകനായ ചേട്ടന്റെ കഥാപാത്രം അന്നേ പ്രേക്ഷകർ മനസ്സിൽഅടയാളപ്പെടുത്തുകയും ചെയ്തിരുന്നു. പുതുമുഖമാണെങ്കിലും മികച്ച അഭിനയമായിരുന്നു അയാൾ കാഴ്ച വെച്ചിരുന്നത്.

പിന്നീടാണ് ചിത്രത്തിന്റെ തിരക്കഥാകൃത് കൂടിയാണ് ഈ താരം എന്നെല്ലാരും ശ്രദ്ധിക്കുന്നത്. ഡിനോയ് പൗലോസ്എന്നതിരക്കഥാകൃതിനെയും നടനെയും മലയാള സിനിമാപ്രേക്ഷകർനെഞ്ചിലേറ്റുന്നതും 'തണ്ണിമത്തൻ ദിനങ്ങളി' ലൂടെയാണ്. എന്നാൽ അതിനു ശേഷം ഒരു ചെറിയ ഇടവേളക്കിപ്പുറം 'പത്രോസിന്റെ പടപ്പുകൾ' എന്ന പുതിയ ചിത്രത്തിൽ നായക വേഷത്തിലാണ് ഡിനോയ് എത്തുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥയും ഡിനോയ് തന്നെയാണ്നിർവഹിച്ചിരിക്കുന്നത്. 

2012ൽ ഉദയചന്ദ്രൻ സംവിധാനം ചെയ്ത 'ബ്ളാക്ക്‌ ടിക്കറ്റ്' എന്ന പരീക്ഷണ ചിത്രത്തിൽസഹസംവിധായകനായിട്ടാണ് ഡിനോയ്‌ പൗലോസ് സിനിമജീവിതംആരംഭിക്കുന്നത്അതേ ചിത്രത്തിൽ തന്നെ അഭിനേതാവായും അരങ്ങേറി. പിന്നീട് ഏകദേശം പത്ത് വർഷത്തെപ്രായണത്തിനൊടുവിൽ 2022ൽ സ്വന്തമായി തിരക്കഥ എഴുതി ആദ്യമായി നായകനായി അഭിനയിക്കുന്ന 'പത്രോസിന്റെ പടപ്പുകൾ' എന്ന ചിത്രം ഈ വരുന്നവെള്ളിയാഴ്ച ദിവസം റീലീസിനായി കാത്ത് നിൽക്കുമ്പോൾകൂടെകാത്തിരിക്കുന്നത് ഡിനോയിയുടെ സുഹൃത്തുക്കളുംസഹപ്രവർത്തകരും 'പത്രോസിന്റെ പടപ്പുകൾ' ടീമുംമാത്രമല്ലലക്ഷകണക്കിന് വരുന്ന കേരളത്തിലെ സിനിമ പ്രേക്ഷകരും കൂടിയാണ്. ഏകദേശം മൂന്നാഴ്ചകൾക്ക്‌ മുൻപ് ഫെബ്രുവരി പതിനാറാം തിയതി യൂട്യൂബിൽ പ്രദർശിക്കപ്പെട്ട ഈ കോമഡി ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലർ ചുരുങ്ങിയ കാലയളവിൽ തന്നെ ഇരുപത്തിമൂന്ന് ലക്ഷത്തിൽ അധികം പ്രേക്ഷകർ ആണ് കണ്ടിരിക്കുന്നത്. ഈ ചിത്രത്തിലെ തന്നെ ജേക്സ് ബിജോയ് ഈണം നൽകി ജാസി ഗിഫ്റ്റിനോടൊപ്പം ആലപിച്ച 'ഫുൾ ഓൺ' ആണേ എന്ന പാട്ട് ഈ കഴിഞ്ഞ മാർച്ച് 11ന് റിലീസായി വെറും നാല് ദിവസങ്ങൾ തികയും മുൻപേ തന്നെ യൂട്യൂബിൽ നിന്ന് മാത്രം വീണ്ടും പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് നേടിയിരിക്കുന്നത്.

കമന്റുകളിൽ ഉടനീളം കഴിഞ്ഞ ചിത്രമായ 'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന മലയാള സിനിമയിലെ തന്നെ എക്കാലത്തെയും വല്യ വിജയങ്ങളിലൊന്നായ ചിത്രത്തിലൂടെ കേരളമെമ്പാടും എഴുത്തുകാരനായും നടനായും ഡിനോയ്ക്ക് ലഭിച്ച വൻ ജനപ്രീതിയും സ്വീകാര്യതയും വിളിച്ചോതുന്ന തരത്തിൽ ഡിനോയ്‌ അവതരിപ്പിച്ച ജോയ്‌സൻ എന്ന കഥാപാത്രത്തിന്റെ തമാശ ഡയലോഗുകൾ ഏറ്റുപറഞ്ഞുള്ള യുവാക്കളുടെ കമന്റുകൾ ഉൾപ്പെടെ നിരവധി പ്രതികരണങ്ങൾ ആണ് കാണാൻ കഴിയുക. ഡിനോയ്ക്കായി തന്നെ ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്ന ഒരു വല്യ പ്രേക്ഷക വിഭാഗം കേരളത്തിൽ ഉണ്ടെന്ന് കാട്ടിത്തരുന്ന തെളിവുകൾ ആണ് ഡിനോയുടെ ഈ അടുത്ത ചിത്രത്തിനായിയുള്ള പ്രതീക്ഷകളും ആവേശവും നിറഞ്ഞ ധാരാളം പ്രതികരണങ്ങളും ആ പ്രതികരണങ്ങൾക്ക് പോലും ലഭിക്കുന്ന ജനപിന്തുണയും കാണിച്ച് തരുന്നത്. 

'പത്രോസിന്റെ പടപ്പുകൾ' ചിത്രീകരിച്ചിരിക്കുന്ന കൊച്ചിയിലെ വൈപ്പിൻ പശ്ചാത്തലം തന്നെയാണ് യഥാർത്ഥത്തിൽ ഡിനോയിയുടെ സ്വന്തം നാടും. വൈപ്പിനിലെ എടവനക്കാട് എന്ന സ്ഥലത്ത് ചിന്നമ്മ പൗലോസ്, പൗലോസ് ദമ്പതികളുടെ മകനായിയാണ് ഡിനോയ്‌ ജനിച്ചത്. എടവനക്കാട് എച്. ഐ. എച്. എസ്. എസിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും, ഗവണ്മെന്റ് പോളിടെക്നിക് കളമശ്ശേരിയിൽ നിന്ന് നെറ്റ്‌‌വർക്ക് അഡ്മിനിസ്ട്രേഷനിൽ ഡിപ്ലോമയും എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.കോം ബിരുദവും പൂർത്തിയാക്കിയതിന് ശേഷം ഏതാനും കാലം ഐ. റ്റി. സപ്പോർട്ട് എഞ്ചിനീയർ ആയി കൊച്ചിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. അവിടെ വെച് സഹപ്രവർത്തകൻ കൂടിയായിരുന്ന ഒരു മാനേജർ സുഹൃത്തിന്റെ സഹായത്തോടെ 2012 ൽ ബ്ളാക്ക്‌ ടിക്കറ്റ് എന്ന ചലച്ചിത്രത്തിൽ സഹസംവിധായകനും അഭിനേതാവുമായി സിനിമാജീവിതം ഡിനോയ്‌ ആരംഭിച്ചു. നീണ്ട നിരവധി വർഷത്തെ പ്രയാണങ്ങൾക്കൊടുവിൽ കരിയറിലെ ഒരു വലിയ നാഴികക്കലായിരുന്നു അടുത്ത സുഹൃത്ത് കൂടിയായ 'ഗിരീഷ് എ. ഡി' സംവിധാനം ചെയ്ത് ഡിനോയ്‌ തിരക്കഥ എഴുതിയ 'തണ്ണീർമത്തൻ ദിനങ്ങൾ' നേടിയെടുത്ത അത്ഭുതകരമായ മെഗാവിജയം. ഈ ചിത്രത്തിൽ മാത്യു തോമസ് അവതരിപ്പിച്ച 'ജെയ്സൻ' എന്ന കേന്ദ്രകഥാപാത്രത്തിന്റെ മൂത്ത സഹോദരനായ 'ജോയ്‌സൻ' എന്ന കഥാപാത്രവും ആ കഥാപാത്രത്തിന്റെ അനിയനുമായും അനിയന്റെ സുഹൃത്തുക്കളുമായും ഒക്കെ ഉള്ള ബന്ധങ്ങളും സംഭാഷണങ്ങളും നർമ മുഹൂർത്തങ്ങളും ഒക്കെ അതുവരെ പൊതുവെ മലയാളസിനിമയിൽ കണ്ടിട്ടില്ലാത്ത വിധം അങ്ങേയറ്റം യാഥാർഥ്യതോട് ചേർന്ന് നിക്കുന്നതും ഹൃദ്യവുമായി മാറിയ ഇടത്ത് ഒരേ സമയം എഴുത്തുകാരനായും നടനായും ഡിനോയ്‌ പൗലോസ് വൻ വിജയം കൈവരിച്ചു.

ബ്ളാക്ക്‌ ടിക്കറ്റ് മുതൽ തണ്ണീർമത്തൻ വരെയുള്ള ഈ അര ദശാബ്ദതിലധികം വരുന്ന കാലയളവിൽ ഈ.മ.യൗ, പോരാട്ടം, സുവർണപുരുഷൻ, ജൂൺ തുടങ്ങിയ ചിത്രങ്ങളിലും ഡിനോയ്‌ അഭിനയിച്ചു. 'പത്രോസിന്റെ പടപ്പുകൾ'ക്ക്‌ പുറമെ, കിരൺ ആന്റണി സംവിധാനം നിർവഹിച്ച 'വിശുദ്ധ മെജോ' എന്ന ചിത്രമാണ് നായകനായും തിരക്കഥാകൃത്തായും ഡിനോയ്‌ ഭാഗമായി ചിത്രീകരണം കഴിഞ്ഞ് 2022ൽ തന്നെ റീലീസ് ചെയ്യാനായി കാത്തിരിക്കുന്ന മറ്റൊരു ചിത്രം.

'ഉപ്പും മുളകും' എന്ന ജനപ്രിയ മെഗാ കോമഡി പരമ്പരയുടെ എഴുത്തുകാരനായ അഫ്‌സൽ അബ്ദുൽ ലത്തീഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'പത്രോസിന്റെ പടപ്പുകൾ'. മരിക്കാർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഒരുങ്ങിയ ഈ ചിത്രം വിതരണം ചെയ്യുന്നത് ഒ. പി. എം ഫിലിംസാണ്. ഡിനോയ്‌ പൗലോസിന് പുറമെ ഷറഫുദ്ധീൻ, നസ്‌ലിൻ, സുരേഷ് കൃഷ്ണ, നന്ദു, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, രഞ്ജിത മേനോൻ തുടങ്ങിയ പ്രമുഖ താരങ്ങളും ഒട്ടനവധി പുതുമുഖ നടിനടന്മാരും അഭിനയിച്ചിരിക്കുന്നു. ജയേഷ് മോഹന്‍ ക്യാമറയും ജേക്‌സ് ബിജോയ് സംഗീതവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പാണ്. എഡിറ്റിംഗ്, ക്രിയേറ്റിവ് ഡയറക്ഷന്‍ - സംഗീത് പ്രതാപ്. കല - ആഷിക്. എസ്, വസ്ത്രലങ്കാരം - ശരണ്യ ജീബു, മേക്കപ്പ് - സിനൂപ് രാജ്, മുഖ്യ സംവിധാന സഹായി - അതുല്‍ രാമചന്ദ്രന്‍, സ്റ്റില്‍ - സിബി ചീരന്‍, സൗണ്ട് മിക്‌സ് - ധനുഷ് നായനാര്‍, പിആർഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്, പരസ്യ കല യെല്ലോ ടൂത്ത്, അനദര്‍ റൗണ്ട്, ഡിജിറ്റൽ മാർക്കറ്റിംഗ് - എം. ആർ. പ്രൊഫഷണൽ.

ഈ ചിത്രം ഈ വരുന്ന മാർച്ച് 18ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു.

No comments:

Powered by Blogger.