വൈശാഖിൻ്റെ " Night Drive " മാർച്ച് 11ന് തീയേറ്ററുകളിൽ എത്തും. റോഷൻ മാത്യു ,അന്ന ബെൻ ,ഇന്ദ്രജിത് സുകുമാരൻ എന്നിവർ മുഖ്യ വേഷങ്ങളിൽ .

റോഷൻ മാത്യൂ ,അന്ന ബെൻ, ഇന്ദ്രജിത്ത് സുകുമാരൻ  എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് " Night Drive - The Hunted Become the Hunters ".
ഈ ചിത്രം മാർച്ച് പതിനൊന്നിന് തീയേറ്ററുകളിൽ എത്തും. 

പുലിമുരുകനും മധുരരാജക്കും ശേഷം ബ്രഹ്‌മാണ്ഡ സംവിധായകൻ വൈശാഖ് ഒരുക്കുന്ന ചിത്രമാണിത്. 

മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത ത്രില്ലറാണ് ഈ സിനിമ. കൊച്ചിയിലെ ഒരു രാത്രി നടക്കുന്ന കഥയാണ് ഈ  സിനിമയുടെപ്രമേയം.ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ ഇതുവരെയും ചെയ്യാത്ത തരത്തിലുള്ളകഥാപാത്രങ്ങളെയാണ് നൈറ്റ് ഡ്രൈവില്‍ അവതരിപ്പിക്കുന്നത്.
 
അഭിലാഷ്പിള്ള രചനയും ,
ഷാജികുമാര്‍ഛായാഗ്രഹണവും,രഞ്ജിന്‍ രാജ് സംഗീതവും  പശ്ചാത്തല സംഗീതവും , മുരുകൻ കാട്ടാക്കട ഗാനരചനയും ,ഷാജി നടുവിൽ കലാസംവിധാനവും ,മാഫിയ ശശി ആക്ഷൻ സംവിധാനവും, എം.ആർ രാജാകൃഷ്ണൻ ശബ്ദലേഖനവും ,ജിതു പയ്യന്നൂർ മേക്കപ്പും ,അരുൺ മനോഹർ കോസ്റ്റുമും 
നിർവ്വഹിക്കുന്നു. സതീഷ് കാവിൽകോട്ടയാണ് പ്രൊഡക്ഷൻ കൺട്രോളർ .

ആൻ മെഗാ മീഡിയായുടെ ബാനറിൽ പ്രിയ വേണു, നീറ്റാ പിൻ്റോ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത് .

" മധുരരാജ " യാണ് വൈശാഖ് അവസാനമായി സംവിധാനം ചെയ്തചിത്രം.മോഹന്‍ലാലിനെ നായകനാക്കി "  മോണ്‍സ്റ്റര്‍ " ആണ് വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം. 

സലിം പി. ചാക്കോ .
cpK desK .
 
 
 
 
 
 

No comments:

Powered by Blogger.