" പ്രതിഭാ ട്യൂട്ടോറിയൽസ് " ചിത്രീകരണം തുടങ്ങി.

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയുടെ പ്രധാന സിരാകേന്ദ്രമായകോടഞ്ചേരിയും പരിസരങ്ങളും പ്രധാന പശ്ചാത്തലമാക്കി ഒരു പുതിയ ചിത്രത്തിന് തുടക്കമിട്ടു.
അഭിലാഷ് രാഘവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗുഡ് ഡേമൂവീസ് ആൻ്റ് അനാമിക മൂവീസ്സിൻ്റെ ബാനറിൽ എം.ശ്രീലാൽ പ്രകാശനുംജോയ്അനാമികയും ചേർന്നാണ് നിർമ്മിക്കുന്നത്.

കോടഞ്ചേരിയിലെ മരിയൻ സെൻ്ററിൽബന്ധുമിത്രാദികളും, സാമൂഹ്യരാഷ്ട്രീയപ്രവർത്തകരും അണിയറ പ്രവർത്തകരും പങ്കെടുത്തലളിതമായ ചടങ്ങിൽ നിർമ്മാതാവ് എം.ശ്രീലാൽ പ്രകാശൻ ആദ്യഭം ദീപം തെളിയിച്ചതോടെയാണ് ചടങ്ങിനു തുടക്കമിട്ടത്.തുടർന്ന് തിരുവാമ്പാടിഎം.എൽ.എ.ലിൻ്റോ ജോസഫ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ്
അലക്സ് തോമസ് ചെമ്പകശ്ശേരി. ജോയ് അനാമിക, അഭിലാഷ് 
രാഘവൻ, സുധീഷ് എന്നിവർ ഈ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് ലിൻ്റോ ജോസഫ് എം.എൽ.എ. സ്വിച്ചോൺ കർമ്മവും അലക്സ് തോമസ് ചെമ്പകശ്ശേരി ഫസ്റ്റ് ക്ലാപ്പും നൽകി.സുധീഷാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്.

പ്രതിഭാ ട്യൂട്ടോറിയൽ എന്ന സ്ഥാപനത്തെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
പുതിയ കാലഘട്ടത്തിൻ്റെ ആവശ്യങ്ങൾക്കനുസരിച്ച് കുട്ടികൾക്ക് ഏറെ ഫ്രീഡം നൽകിനടത്തുന്നസ്ഥാപനമാണ് പ്രതിഭാ ട്യൂട്ടോറിയൽസ്.പൂർണ്ണ മായുംനർമ്മമുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

സുധീഷ്, ജോണി ആൻ്റണി , പാഷാണം ഷാജി, ജാഫർ ഇടുക്കി, നിർമ്മൽ പാലാഴി, ശിവജിഗുരുവായൂർ,അൽത്താഫ് സലിം ,വിജയകൃഷ്ണൻ, (ഹൃദയം ഫെയിം)അപ്പുണ്ണിശശി, ജയകൃഷ്ണൻ, എൽദോ രാജു (ഓപ്പറേഷൻ ജാവാ ഫെയിം) മണികണ്ഠൻ, അഞ്ജനാ അപ്പുക്കുട്ടൻ, ടീനാ സുനിൽ, പ്രീതി രാജേന്ദ്രൻ, മഹിതാ കൃഷ്ണ, മനീഷാ മോഹൻ, ജ്യോതി കൃഷ്ണ ആലപ്പുഴ, എന്നിവർക്കൊപ്പം പാടാത്ത പൈങ്കിളി എന്ന ജനപ്രിയ പരമ്പരയിലൂടെ ശ്രദ്ധേയനായ സൂരജ്സൻമുഖ്യവേഷത്തിലെത്തുന്നു.

ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ഹരി നാരായണൻ, മനു മഞ്ജിത്ത്, ഹരിതാ ബാബു, എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നുരാഹുൽ.സി.വിമല ഛായാഗ്രഹണവും റെജിൻകെ.കെ.എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം -മുരളി ബേപ്പൂർ,മേക്കപ്പ്  - രാജൻ മാസ്ക്ക്.കോസ്റ്റും - ഡിസൈൻ - ചന്ദ്രൻ ചെറുവണ്ണൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ജയേന്ദ്ര ശർമ്മ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - നിഷാന്ത് പന്നിയങ്കര,പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകർ.

വാഴൂർ ജോസ്.
ലിയോകുഞ്ഞച്ചൻ ( ഫോട്ടോ) .

No comments:

Powered by Blogger.