ഹിമാശങ്കരി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങി.

" സൂഫി പറഞ്ഞ കഥ ", "യുഗപുരുഷൻ " , "അപൂർവരാഗം " ,  " ഇയോബിൻ്റെ പുസ്തകം"  എന്നീ സിനിമകളിലൂടെയും ശ്രദ്ധേയനായ തിയേറ്റർ,  ആർട്ടിസ്റ്റും, ബിഗ്ബോസ് റിയാലിറ്റിഷോ താരവുമായ ഹിമാശങ്കരി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം കായംകുളത്തും പരിസര പ്രദേശങ്ങളിലുമായി ആരംഭിച്ചു. 

നവാഗതയുവസംവിധായകരായ അജെയ്ഷ് സുധാകരൻ , മഹേഷ് മനോഹരൻ എന്നിവർ ചേർന്ന് അണിയിച്ചൊരുക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം സെവൻത് പാരഡൈസിൻ്റെ നാലാമത്തെ നിർമ്മാണ സംരംഭമാണ്. ഇതിൻ്റെ പൂജയും സ്വിച്ച് ഓൺ ചടങ്ങും ചെന്നൈയിൽജോളി ഡബ്ബിംഗ് സ്റ്റുഡിയോയിൽ വെച്ച് നടന്നു. പ്രസ്തുത ചടങ്ങിൽ നടൻ നരേൻ മുഖ്യ അതിഥയായിരുന്നു. 

കടലും കായലും ചേരുന്ന ഒറ്റ തിരിഞ്ഞ ഒരു പ്രദേശത്തിൻ്റെ പാശ്ചാത്തലത്തിലുള്ള വ്യത്യസ്തമായൊരു ഇതിവൃത്തമാണ് ചിത്രത്തിന് അവലംബം. സമൂഹം ഒരു വ്യക്തിയോട് പുലർത്തുന്ന അവഗണനയും , അയാളെ ഒറ്റപ്പെടുത്തുകയും ചെയ്യുമ്പോഴുണ്ടാവുന്ന മാനസിക വ്യഥകാളിലൂടെയാണ് കഥ വികസിക്കന്നത്. ഒരു അനുജനും അവനു വേണ്ടി ജീവിതം ത്യജിച്ചു കൊണ്ടിരിക്കുന്ന ഒരു ചേച്ചിയുടെയും കഥയാണിത്. ഹിമാ ശങ്കരിയാണ് ചേച്ചിയെ അവതരിപ്പിക്കുന്നത്. തിമിഴിലെ പ്രശസ്ത സംവിധായകൻ അമീറിൻ്റെ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു വരുന്ന ലോകേഷ് അനുജൻ കഥാപാത്രമാവുന്നു. ടോം കോട്ടയ്ക്കകം മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു.മലയാളത്തിലെ ഒരു പ്രമുഖ നടൻ ചിത്രത്തിൽ അതിഥി താരമായി എത്തും. വിനോദ്. കെ. ശരവണൻ ഛായഗ്രഹണവും സുനിൽ. എം.കെ എഡിറ്റിങ്ങും നിർവഹിക്കുന്നു. ഗായകനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഷിബു കല്ലാറാണ് സംഗീത സംവിധായകൻ. ഷിബു സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

 
 
 
 

No comments:

Powered by Blogger.