ഓസ്കാർ മികച്ച നടൻ വിൽ സ്മിത്ത് , മികച്ച നടി ജസിക്ക ചസ്റ്റൻ .

94-മത് ഓസ്കാർ അവാർഡുകൾ പ്രഖ്യാപിച്ചു. " കിംഗ് റിച്ചാർഡിലെ " റിച്ചാർഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിൽ
സ്മിത്താണ് മികച്ച നടൻ. കാലിഫോർണിയായിലെ അവഗണിക്കപ്പെട്ട ഒരു ടെന്നിസ് കോർട്ടിലേക്ക് തൻ്റെ മക്കളെ കൊണ്ട് പോകുന്നറിച്ചാർഡിൻ്റെ വേഷമാണ് വിൽ സ്മിത്ത് അവതരിപ്പിച്ചത്. ലോകത്തിന് റിച്ചാർഡ് സമ്മാനിക്കുന്ന ടെന്നീസ് പ്രതിഭകളായി അവർ പിന്നിട് മാറുന്നതാണ് സിനിമയുടെ പ്രമേയം. 

ബയോ ഗ്രാഫിക്കൽ ഡ്രാമയായ " ഐസ് ഓഫ് ടാമി ഫെയ്യിലെ
 " അഭിനയത്തിന് ജെസിക്ക ചസ്റ്റൻ മികച്ച നടിയായും  തെരഞ്ഞെടുക്കപ്പെട്ടു. 1970 കളിലെ അമേരിക്കൻ ടി.വി  സുവിശേഷകയായ ടാമി ഫെയയുടെ ജീവിതമാണ് ഈ സിനിമ പറയുന്നത്. ഈ സിനിമയുടെ സഹനിർമ്മാതാവ് കൂടിയാണ് ജെസിക്ക ചസ്റ്റൻ. 

cpK desK . 

No comments:

Powered by Blogger.