നാലു ഭാഷകളിൽ റിലീസിന് ഒരുങ്ങി " ബൻ -ടി " '



നക്ഷത്ര സ്റ്റുഡിയോസിന്റെ ബാനറിൽ ആർ.കേശവ (ദേവസാന്ദ്ര ) നിർമ്മിച്ച്  പി.എസ് ഉദയകുമാർ കഥയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ബൻ - ടി'.

ഒരേസമയം  മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായിട്ടാണ് സിനിമ ഒരുങ്ങുന്നത്.കോളനിയിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ രണ്ട്‌ സഹോദരന്മാരുടെ കഥപറയുന്ന ഈചിത്രത്തിൽ  ഗവണ്മെന്റ് സ്കൂളിൽ നിന്നും പ്രൈവറ്റ് സ്കൂളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു കുട്ടിയുടെ ജീവിത പശ്ചാത്തലമാണ് കഥാതന്തു ആവുന്നത്. ബൻ- ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം മൗര്യയാണ്. കൂടാതെ, തന്മയ, ഉമേഷ്, ശ്രീദേവി, നിഷ എന്നിവർ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്  ഫ്ളിക്സ് എന്റർടൈൻമെന്റ് ആണ്. എക്സിക്യൂട്ടീവ്  പ്രൊഡ്യൂസർ: ധനുഷ് യാദവ്, പ്രൊഡക്ഷൻ ഡിസൈനർ: ബി. നവീൻ റെഡ്‌ഡി, ക്യാമറ: രാജ റവ.അഞ്ചൽകാർ, മ്യൂസിക്: പ്രദ്ദ്യോട്ട, തിരക്കഥ & സംഭാഷണം: രവികിരൺ, കോസ്റ്റ്യൂം:ചക്രി,അസ്സോസിയേറ്റ് ഡയറക്ടർ: കുമാർ ഗൗഡ & അക്ഷയ്കുമാർ, അസിസ്റ്റന്റ് ഡയറക്ടർഴ്‌സ്: അക്ഷയ്റാം, ദീക്ഷിത്, പുനീത്, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

No comments:

Powered by Blogger.