" കാലവർഷക്കാറ്റ് " തുടങ്ങി.


'മനോജ് കെ ജയൻ, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രമാക്കി ബിജു സി കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്"കാലവർഷക്കാറ്റ് ".
ഛായം,തഥാ, സാക്ഷി,കഥ മൗനമൊഴി,ഇരുവഴി തിരിയുന്നിടം എന്നി ചിത്രങ്ങൾക്കു ശേഷം ബിജു സി. കണ്ണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം കരുവാറ്റയിൽ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു.

ഷോബി തിലകൻ,ജയൻ ചേർത്തല,ആന്റൊ മരട്,ഷിബു തിലകൻ,ആദിനാട് ശശി,രാജൻ ഇടുക്കി,ലതാദാസ്,സുകന്യ,അമല എസ് പല്ലവി,അംബിക മോഹൻ,മിനി അരുൺ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

എസ് ആർ എം സിനിമാസിന്റെ ബാനറിൽ സവാദ് പി എ, ഡോക്ടർ റെജി മാത്യു കരുവാറ്റ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണംരഞ്ജിത്ത് ദിവാൻ  നിർവ്വഹിക്കുന്നു.
മജ്ജു രാമൻ,സന്തോഷ് അമ്പാട്ട് എന്നിവർ ചേർന്ന് തിരക്കഥസംഭാഷണമെഴുതുന്നു
എഡിറ്റർമുകേഷ്മുരളി,ഗാനരചന-സന്തോഷ് അമ്പാട്ട്,സംഗീതം-
രാഹുൽ സി ഡി,കല-ഗ്ലാറ്റൻ പീറ്റർ,മേക്കപ്പ്-നീന പയ്യാനയ്ക്കൽ,വസ്ത്രാലങ്കാരം-ആദി കൃഷ്ണ, സ്റ്റിൽസ്-ശ്യാം പുളിക്കാനാക്ക്.

പി ആർ ഒ :എ എസ് ദിനേശ്.
 

No comments:

Powered by Blogger.