സിദ്ധാർത്ഥ് ഭരതൻ്റെ " ജിന്നി "ൻ്റെ ടീസർ പുറത്തിറങ്ങി.സൗബിന്‍ ഷാഹിറിനെ നായകനാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന 'ജിന്നി'ന്‍റെ  ടീസർ പുറത്തിറങ്ങി.

"വര്‍ണ്യത്തില്‍ ആശങ്ക" എന്ന ചിത്രത്തിനു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'കലി'യുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.സ്ട്രെയിറ്റ്ലൈന്‍സിനിമാസിന്‍റെ ബാനറില്‍ സുധീര്‍ വികെ, മനു വലിയവീട്ടിൽ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഛായാഗ്രഹണം  ഗിരീഷ് ഗംഗാധരൻ. സൗബിന്‍ ഷാഹിറിനൊപ്പം ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, സുധീഷ്,   ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ്,അന്തരിച്ച കെ.പി.എ.സി ലളിത,ജിലു ജോസഫ്,ബിന്നി റിങ്കി ബെഞ്ചമിന്‍, ബേബി ഫിയോണ എന്നിവര്‍ അഭിനയിക്കുന്നു. 

പ്രശാന്ത് പിള്ള സംഗീതം പകരുന്ന പാട്ടുകൾക്കു ഗാനരചന  സന്തോഷ് വര്‍മ്മ, അന്‍വര്‍ അലി.എഡിറ്റിംഗ് ദീപു ജോസഫ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ  ജംനീഷ് തയ്യിൽ.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥൻ.ആർട്ട്‌ ഗോകുൽ ദാസ്, അഖിൽ രാജ് ചിറയിൽ, കോസ്റ്റ്യൂം  മഷർ ഹംസ, സ്റ്റണ്ട് മാഫിയ ശശി, ജോളി ബാസ്റ്റിൻ. സൗണ്ട് ഡിസൈൻ വിക്കി, കിഷൻ, ഓഡിയോഗ്രാഫി എം ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂർ, സ്റ്റിൽസ് രോഹിത് കെ സുരേഷ്. ടൈറ്റിൽ ഡിസൈൻ ഉണ്ണി സെറോ ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്. 

മഞ്ജു ഗോപിനാഥ് .
( പി.ആർ.ഓ ) 

No comments:

Powered by Blogger.