" തേരി"ൻ്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.അമിത്ചക്കലാക്കൽ,കലാഭവൻ ഷാജോൺ, ബാബുരാജ്,  എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം 'തേര്' ന്റെ പുതിയ പോസ്റ്റർ പുറത്ത്. 

" ജിബൂട്ടി " യ്ക്ക് ശേഷം ബ്ലൂ ഹിൽനെയ്ൽകമ്മ്യൂണിക്കേഷന്റെ ബാനറിൽ എസ് ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തേര്'. 

'തേര്, ദ വൺ ഇൻ ദ കോർണർ' എന്ന ടാഗ് ലൈനോടു കൂടി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസ് ഉടൻ ഉണ്ടാകുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്. കുടുംബ കഥയുടെ പശ്ചാത്തലത്തിൽ ആക്ഷൻ ത്രില്ലറായി ഒരുക്കിയ ചിത്രം നിർമ്മിക്കുന്നത് ജോബി. പി. സാം ആണ് .

നേരത്തെ പുറത്തുവിട്ട 'തേര്' ന്റെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്ററിനും, മോഷൻ പോസ്റ്ററിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. വിജയരാഘവൻ, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ്‌ വെളിയനാട്‌, സഞ്ജു ശിവറാം, അസീസ് നെടുമങ്ങാട്, സ്മിനു സിജോ, നിൽജ കെ. ബേബി, വീണ നായർ, റിയ സൈറ, സുരേഷ്‌ ബാബു തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്. പാലക്കാടും പരിസരപ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം.

ടി ഡി ശ്രീനിവാസാണ് 'തേരി'ന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. ഡിനിൽ പി കെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ച ചിത്രത്തിൽ യക്സനും നേഹയും ചേർന്ന് സംഗീതം ഒരുക്കിയിരിക്കുന്നു. 

എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: തോമസ് പിമാത്യൂ,പ്രൊഡക്ഷൻ കൺട്രോളർ: ബിജു കെ തോമസ്, ആർട്ട്: പ്രശാന്ത് മാധവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിരുദ്ധ് സന്തോഷ്, കോസ്റ്റ്യൂം: അരുൺ മനോഹർ, മേക്കപ്പ്: ആർ ജി വയനാടൻ, സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻ: മനു ഡാവിഞ്ചി,  പിആർഒ: പ്രതീഷ് ശേഖർ എന്നിവർ നിർവഹിക്കുന്നു.


No comments:

Powered by Blogger.