മരണമില്ലാത്ത മലയാളത്തിൻ്റെ സ്വന്തം കെ.പി.ഏ.സി ലളിതയ്ക്ക് " മകൾ " ടീസർ സമർപ്പിച്ചു. ഏപ്രിൽ അവസാന വാരം " മകൾ " തീയേറ്ററുകളിൽ എത്തും.


" മകൾ " ഒരുങ്ങിക്കഴിഞ്ഞു. 
ഏപ്രിൽ അവസാനത്തോടെ അവൾനിങ്ങൾക്കുമുന്നിലെത്തും. ചെറുതല്ലാത്ത കുറെ സന്തോഷങ്ങളുണ്ട്. അതിൽ ഏറ്റവുംപ്രധാനം,ജയറാമിനേയും മീര ജാസ്മിനെയും വീണ്ടും മലയാളികൾക്കുമുന്നിലെത്തിക്കാൻ കഴിഞ്ഞു എന്നതാണ്. 

ഒപ്പം ഇന്നസെന്റിന്റെയും, ശ്രീനിവാസന്റെയും സജീവ സാന്നിദ്ധ്യവും. പുതിയ തലമുറയിലെ നസ്ലിനും, ദേവിക സഞ്ജയും കൂടി ചേരുമ്പോൾ ഇതൊരു തലമുറകളുടെ സംഗമം കൂടിയാകുന്നു. 
ലളിതച്ചേച്ചിക്ക് പങ്കു ചേരാൻ കഴിഞ്ഞില്ല എന്നതാണ് ബാക്കി നിൽക്കുന്ന സങ്കടം.

ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കിടക്കുമ്പോഴും ഓർമ്മ തെളിയുന്ന നേരത്ത് ചേച്ചി വിളിക്കും. " സത്യാ... ഞാൻ വരും. എനിക്കീ സിനിമയിൽ അഭിനയിക്കണം."
ചേച്ചി വന്നില്ല. ചേച്ചിക്ക് വരാൻ സാധിച്ചില്ല. 'മകളു'ടെ ഈ ആദ്യ ടീസർ ലളിതച്ചേച്ചിക്ക്, മരണമില്ലാത്ത മലയാളത്തിന്റെ സ്വന്തം കെ.പി.എ.സി. ലളിതക്ക് സമർപ്പിക്കുന്നു.

സത്യൻ അന്തിക്കാട് .
( സംവിധായകൻ ) 

No comments:

Powered by Blogger.