വിവേക് അഗ്നിഹോത്രിയുടെ " ദ കശ്മീർ ഫയൽസ് " ശ്രദ്ധേയം.

2019 ഏപ്രിൽ പന്ത്രണ്ടിന് റിലീസ് ചെയ്ത "  ദ താഷ്കെൻ്റ് ഫയൽസ് " എന്ന സിനിമയ്ക്ക് ശേഷം വിവേക് അഗ്നിഹോത്രി  രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " ദ കശ്മീർ ഫയൽസ് " .

മിഥുൻ ചക്രവർത്തി (ബ്രഹ്മദത്ത് ഐ. എ എസ് ) ,
അനുപം ഖേർ ( പുഷ്കർ നാഥ് പണ്ഡിറ്റ് ) ,ദർശൻകുമാർ ( കൃഷ്ണാ പണ്ഡിറ്റ് ) ,പല്ലവി ജോഷി ( രാധിക മേനോൻ ) , ചിന്മയി മണ്ടോദ്കർ ( ഫറൂഖ് മാലിക് ബിറ്റാ) , പുനീത്ത് ഇസ്സാർ ( ഡി.ജി.പി ഹരി നരേൻ  ),പ്രകാശ് ബേലവാടി ( ഡോ. മഹേഷ്കുമാർ) ,അതുൽ ശ്രീവാസ്തവ ( വിഷ്ണു റാം ) , മൃണാൽ കുൽക്കർണി ( ലക്ഷമി ദത്ത് ) , ഭാഷാ സുബിലി ( ശാരദ പണ്ഡിറ്റ് )  ,സൗരവ് വർമ്മ ( അഫ്സൽ ) , അമൻ ഇക്ബാൽ ( കരൺ പണ്ഡിറ്റ് )തുടങ്ങിയവർ വിവിധ  കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

കശ്മീരിലെ കലാപം നേരിട്ട് ബാധിച്ച ഏഴുന്നൂറിൽപരം വ്യക്തികളുടെജീവിതാനുഭവങ്ങളിൽ നിന്നാണ് ഈ
സിനിമയുടെ  പ്രമേയം . 

ദേശീയ തലത്തിൽ അവാർഡ് നേടിയ സംവിധായകനായ വിവേക് അഗ്നിഹോത്രിയുടെ ഈ സിനിമ ഒരു സിനിമയായി മാത്രമാണ് ഞാൻ കാണുന്നത്.  

കശ്മീരിൽ കലാപം രൂക്ഷമായി മാറിയ 1990ൽ നിന്നും കഥയ്ക്ക് തുടക്കമാവുന്നു .പണ്ട് കശ്മീരിൽ ജീവിച്ചിരുന്ന ചിലർ  മുപ്പത് വർഷങ്ങൾക്ക് ശേഷം 
ഒത്ത് ചേരുന്നു. ജില്ല കളക്ടർ ബ്രഹ്മദത്ത് ഐ.എ.എസ് , കളക്ടറുടെ  ഭാര്യ ലക്ഷ്മി ബ്രഹ്മദത്ത്,ഡോ.മഹേഷ്കുമാർ,മുൻ ഡിജിപി ഹരി നരേൻ എന്നിവരോടൊപ്പം പുഷ്ക്കർനാഥ് പണ്ഡിറ്റിൻ്റെ ചെറുമകൻ കൃഷ്ണ പണ്ഡിറ്റ്  എന്നിവരാണ്  ഒത്തുചേരുന്നത്. 

പുതുതലമുറയുടെ പ്രതിനിധിയായ ജെ.എൻ.യു സർവകലാശാലയിലെ  വിദ്യാർത്ഥി കൃഷ്ണ പണ്ഡിറ്റ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മൽസരിക്കുമ്പോൾ താൻ അത് വരെ മനസിലാക്കിയത് പലതും ശരിയല്ലെന്ന് ബോദ്ധ്യപ്പെടുന്നു.

രേഖകളില്ലാത്ത നിരവധി കാര്യങ്ങൾ തെളിവ് സഹിതം പ്രേക്ഷകൻ്റെ മുന്നിൽ സംവിധായകൻഅവതരിപ്പിക്കുന്നു.തിരക്കഥ, സംഭാഷണ മികവ് എടുത്ത്പറയാം.കൃഷ്ണ 
എന്നകഥാപാത്രത്തിൻ്റെ തിരിച്ചറിവുകളാണ് പ്രേക്ഷകരിലേക്ക്സംവിധായകൻ്റെ കാഴ്ചപ്പാടുകൾ ബുദ്ധിപൂർവ്വം എത്തിക്കുന്നത്. 

പല്ലവി ജോഷിയുടെ  രാധിക മേനോനും ,ദർശൻകുമാറിൻ്റെ ക്യഷ്ണ പണ്ഡിറ്റും നടത്തുന്ന  പ്രസംഗങ്ങളാണ് സിനിമയുടെ മുഖ്യ ആകർഷണം. ഒരു മതത്തിലുള്ളവർ ചെയ്തത് തെറ്റാണെന്ന് പ്രമേയം കാട്ടി തരുന്നു, എന്നാൽ അത്
മറുകൂട്ടരെ പ്രകോപിപ്പിക്കുക
യല്ല സംവിധായകൻ ചെയ്തിരിക്കുന്നത്. 

നിരവധിയാളുകൾ തങ്ങളുടെ ഭൂമി ഉപേക്ഷിക്കേണ്ടി വരുന്നതായി പ്രമേയം പറയുന്നു. തങ്ങൾ അനുഭവിച്ച നീതികേടിന് പകരമായി  ആയുധമെടുക്കുകയല്ല പരിഹാരമെന്നത്ശ്രദ്ധേയമായി. 
ഉദയസിംഗ് മോഹിതെയുടെ ഛായാഗ്രഹണവും ,രോഹിത് ശർമ്മയുടെ പശ്ചാത്തല സംഗീതവും സിനിമയുടെ മാറ്റ് കൂട്ടുന്നു. മിഥുൻ ചക്രവർത്തി, അനുപം ഖേർ ,പല്ലവി ജോഷി ഇവരുടെ അഭിനയമാണ് സിനിമയുടെ കരുത്ത്. സിനിമയുടെ ദൈർഘ്യം ( രണ്ട് മണിക്കൂർ 50 മിനിറ്റ് ) വേണോ എന്നതും ചിന്തനീയമാണ്. 

* ഒരു തോക്ക് കൊണ്ട് ഇരുപതിലധികം പേരെ നിറയൊഴിക്കുന്നത് ഒരു പിഴവ് തന്നെയാണ്. 

മുൻ ചിത്രത്തിലെന്നപോലെ വലിയ വിഷയമാണ് സംവിധായകൻ ഏറ്റെടുത്തിരിക്കുന്നത്. അതു കൊണ്ടുതന്നെ അനുകൂലിച്ചും, പ്രതികൂലിച്ചും പ്രേക്ഷകർ രണ്ട് തട്ടിലായി കഴിഞ്ഞു.എല്ലാത്തരം പ്രേക്ഷകരെയുംസംവിധായകൻ ലക്ഷ്യം വെയ്ക്കുന്നില്ല എന്നത് യഥാർത്ഥ്യമാണ്. 

ശബ്ദമിശ്രണത്തിൽ വേണ്ടത്ര ഗൗരവം നൽകാത്തത് സിനിമയുടെ പോരായ്മ തന്നെയാണ്. 

Rating : 3.5 / 5.
സലിം പി. ചാക്കോ . 
cpK desk .





No comments:

Powered by Blogger.