മലയാളത്തിലെ ആദ്യ ബിഗ് ബഡ്ജറ്റ് എക്സ്പീരിമെന്റൽ ഹോം സിനിമ ആരംഭിച്ചു.

മേക്കർസ് സിഗനേച്ചർ പ്രൊഡക്ഷസിന്റെ ബാനറിൽ നൗഫിയ. എൻ നിർമ്മിക്കുന്ന ഹോം സിനിമയുടെ രചനയും സംവിധാനവുംനിർവഹിക്കുന്നത് വിഷ്ണു വിക്രം ആണ്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തിൽ വെച്ച് നിർവഹിച്ചു.

ചടങ്ങിൽ പ്രൊഡക്ഷൻ കൺട്രോളറുംപ്രൊഡ്യൂസറുമായബാദുഷ,നൈറ്റ്‌ഡ്രൈവ്,പത്താം വളവ് എന്നി സിനിമയുടെ തിരക്കഥാകൃത്ത്  അഭിലാഷ് പിള്ള തുടങ്ങി   ചലച്ചിത്ര രംഗത്തെ ഒട്ടനവധി പ്രമുഖരും പങ്കെടുത്തു.

നൗഫിയ, ജിപ്സ ബീഗം, വിഷ്ണു വിക്രം, സുഹൈൽ എന്നിവരാണ്പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിജിത്ലാൽഎംഛായാഗ്രാഹണം നിർവ്വഹിക്കുന്നു.സംഗീത സംവിധാനം ,വിഎഫ്എക്സ്-അമൽ ദ്രാവിഡ്, എഡിറ്റർ-ജോവിൻ ജോൺ,കളർ ഗ്രേഡിങ്ങ് - ലിജു പ്രഭാകർ , കല സംവിധാനം-മഹേഷ് മോഹൻ,മേക്കപ്പ് - സുനിൽ നാട്ടക്കൽ,രേഷ്മഅഖിൽ,സ്റ്റോറി ബോർഡ് - അനന്തു എസ്,കൃഷ്ണൻ.

" ഹോം സിനിമ എന്ന കാറ്റഗറിയിൽ പുതിയ ഒരു ഇനോവേഷൻ കൊണ്ട് വരുന്ന മലയാളത്തിലെ ആദ്യത്തെ പ്രൊജക്റ്റാണ്ഇത്. ചിത്രത്തിന്റ ടൈറ്റിൽ ഒഫീഷ്യലായി  അനൗൺസ് ചെയ്യുന്നതാണ്  എന്ന് സംവിധായകൻ വിഷ്ണു വിക്രം പറഞ്ഞു.

തിരുവനന്തപുരം, എറണാകുളം വാഗമൺ  എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.
പി ആർ ഒ- എ എസ് ദിനേശ്.
 
 

No comments:

Powered by Blogger.