പ്രഭാസിൻ്റെ " രാധേ ശ്യാം " നാളെ ( മാർച്ച് 11 വെള്ളി ) തീയേറ്ററുകളിൽ എത്തും .

പ്രഭാസിനെ നായകനാക്കി രാധാ കൃഷ്ണ കുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന " രാധേ ശ്യാം " നാളെ ( മാർച്ച 11 വെള്ളി  ) വിവിധ ഭാഷകളിൽ റിലീസ് ചെയ്യും. 

പൂജ ഹെഗ്ഡെ , ഭാഗ്യശ്രീ, ജയറാം , ക്യഷ്ണം രാജു, സത്യരാജ് ,ജഗപതി ബാബു, സച്ചിൻ  കേദാക്കർ , പ്രിയദർശി, മുരളി ശർമ്മ ,കുനാൽ റോയ് കപൂർ ,റിന്തി കുമാർ ,സത്യൻ, ഫ്ലോറാ ജേക്കബ് ,സാഷാ ഛേത്രി തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 
മനോജ് പരമഹംസ ഛായാഗ്രഹണവും ,കോട്ടഗിരി വെങ്കിടേശ്വര എഡിറ്റിംഗും, സംഗീതം എസ്. തമന്നും  നിർവ്വഹിക്കുന്നു. 

350കോടി രൂപ മുതൽ മുടക്കുള്ള ഈ ചിത്രം T. സീരീസും ,U.Vക്രീയേഷൻസും ചേർന്നാണ്നിർമ്മിച്ചിരിക്കുന്നത്.രണ്ട് മണിക്കൂർ 16 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം .

1970കളിൽ യൂറോപ്പിൽ നടക്കുന്ന കഥയാണിത്. വിക്രമാദിത്വയും ,പ്രേരണയും  തമ്മിലുള്ള പ്രണയമാണ് സിനിമയുടെ പ്രമേയം. " Love & Destiny " പോരാട്ടാണ് ഈ സിനിമ. 


സലിം പി. ചാക്കോ .
cpK desK.

No comments:

Powered by Blogger.