Love you my dear സംഗീത സംവിധായകാ ❤ Rahul Raj ❤🎶

ചോട്ടാ മുംബൈ ഇറങ്ങുന്നതിനും മുൻപ് അമൃത ടീവി യിലെ വിവിധ പരിപാടികളുടെ ഹൃദ്യമായ ടൈറ്റിൽ സംഗീതത്തിലൂടെ രാഹുൽ രാജ് എന്റെ പ്രിയങ്കരൻ ആയിരുന്നു..
അയാളുടെ ഒരു സിനിമ വന്ന് കിടിലൻ പാട്ടുകൾ കേൾക്കാൻ ഞാൻ കൊതിച്ചിരിക്കുമ്പോൾ ആണ് ചോട്ടാ മുംബൈയുടെ വരവ്. രാഹുൽ രാജിന് അങ്ങനെ ഒരു തുടക്കം കിട്ടിയതിൽ ആരാധകനായ എനിക്ക് അഭിമാനം തോന്നി. ഋതു വിലൂടെ സംസ്ഥാന അവാർഡ് നേടിയയത് ആ വർഷത്തെ ജൂറിയുടെ കൃത്യമായ തീരുമാനം ആണ് എന്നൊക്കെ സൗഹൃദ ചർച്ചകളിൽ ഞാൻ  പറഞ്ഞു നടന്നു. തലയും പൂനില മഴനനയും വേനൽ കാറ്റിലും തുടങ്ങി രാഹുൽ രാജ് ചെയ്ത അവസാന സിനിമകളിൽ വരെ ഉള്ള പല  പാട്ടുകളും എന്റെ ഇഷ്ട പാട്ടുകളുടെ ലിസ്റ്റിൽ ഉണ്ട്.ഒരിക്കൽഎറണാകുളത്തു ഒരു സ്റ്റുഡിയോയിൽ അദ്ദേഹത്തെ ആരാധനയോടെ ദൂരെ നിന്ന് നോക്കി കണ്ടിട്ടുണ്ട്.അന്ന് പേടിയും സഭാകമ്പവും കൊണ്ട് ചെന്ന് മുട്ടാനൊന്നും തോന്നിയില്ല.
ഒടുവിൽ ഫേസ്ബുക്കിൽ സൗഹൃദം ആരംഭിച്ചു. എന്നിലെ ആരാധകൻ അദേഹത്തിന്റെ പല പോസ്റ്റുകളിലും എന്റെ രാഹുൽ രാജ് പാട്ടുകളുടെ സ്ക്രീൻ ഷോട്ട് ഇട്ടു ഇഷ്ടം അറിയിച്ചു... കാലം അങ്ങനെ മുൻപോട്ട് പോകവേ ഒടുവിൽ നിമിത്തം പോലെ നമ്മുടെ ഒരു സിനിമയിൽ അങ്ങേരു സംഗീതവും ആയി വന്ന് കേറി ആറാടുകയാണ്....
ആദ്യം ഞാൻ ഇത് കേട്ട് കഴിഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു...
എന്നേ സംബന്ധിച്ച് Old age home ന്റെ ആത്മാണ് ഈ സംഗീതം. പിന്നീട് ഈ സംഗീതം കേൾക്കുമ്പോൾ ഒക്കെയും ഞാൻ മനസ്സിൽ കാണുന്നത് ഒരു ആരാധകൻ തന്റെ പ്രിയപ്പെട്ട സംഗീത സംവിധായകനിലേക്ക് തന്റെ സിനിമയും ആയി എത്തിചേരുന്നിടം വരെ ഉള്ള ദൃശ്യങ്ങൾ ആണ്.ദൂരെ നിന്നല്ലാതെ ഇതുവരെയും നേരിട്ട് കണ്ടിട്ടില്ല... കാണുമ്പോൾ ഞാൻ കെട്ടിപ്പിടിക്കും ❤ ആ ദൃശ്യത്തിനും എന്റെ മനസ്സിൽ ഈ സംഗീതം അണ്.. 

Love you my dear സംഗീത സംവിധായകാ ❤ Rahul Raj ❤🎶

Jeo Baby ..

No comments:

Powered by Blogger.