യുവ നടൻ അപ്പാനി ശരത്തിൻ്റെ " മിഷൻ സി " മെയിൻ സ്ട്രീം ടിവി ഒടിടിയിലൂടെ പുറത്തിറങ്ങി.

യുവ നടൻ അപ്പാനി ശരത്തിന്റെ 'മിഷൻ സി' മെയിൻസ്ട്രീം ടിവി ഒടിടിയിലൂടെ പുറത്തിറങ്ങി.

യുവ നടൻ അപ്പാനി ശരത്തിനെ കേന്ദ്ര കഥാപാത്രമാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയത ഏറ്റവും പുതിയ ചിത്രമാണ് 'മിഷന്‍ സി'. ചിത്രം മെയിൻ സ്ട്രീം ടിവിയിലൂടെ പ്രേക്ഷകരുടെമുന്നിലേക്കെത്തിയിരിക്കുകയാണ് ഇപ്പോൾ. 

ഏറെപ്രേക്ഷകശ്രദ്ധയാകർഷിച്ച ചിത്രം എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജിആണ്നിർമിച്ചിരിക്കുന്നത്
 'മിഷൻ-സി' എന്ന റിയലിസ്റ്റിക് ക്രെെം ആക്ഷന്‍ എൻഗേജിങ് ത്രില്ലർ ചിത്രത്തിൽ മീനാക്ഷി ദിനേശാണ് നായിക. കൂടാതെ മേജര്‍ രവി, ജയകൃഷ്ണന്‍, കെെലാഷ്, ഋഷി തുടങ്ങിയവരുംഅഭിനയിക്കുന്നു. സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സുനില്‍ ജി. ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍.

ഈ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കാലത്ത് ലോകമെമ്പാടുമുള്ള സിനിമപ്രേമികൾ വീട്ടിലിരുന്നും മറ്റും സിനിമ ആസ്വദിക്കുന്ന ഈ അവസരത്തിൽ മലയാളി പ്രേക്ഷകരെ മാത്രം ലക്ഷ്യം വെച്ച് ആദ്യമായി ഒരു സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ആയിട്ട് അവതരിച്ചിട്ടുള്ള ഒടിടി പ്ലാറ്റ്ഫോം ആണ് "മെയിൻസ്ട്രീം ടിവി". ഇതിലൂടെ പ്രേക്ഷകർക്ക് മലയാള ഭാഷയിലുള്ള സിനിമകൾ, പാട്ടുകൾ, ഹ്രസ്വചിത്രങ്ങൾ, അനിമേഷൻ ചിത്രങ്ങൾ, വെബ് സീരീസുകൾ, അഭിമുഖങ്ങൾ, ഹാസ്യ പരിപാടികൾ തുടങ്ങിയവയെല്ലാം ലഭ്യമാണ്. വർഷങ്ങളായി ദേശീയ മാധ്യമ രംഗത്ത് പ്രവർത്തന പരിചയമുള്ള ശിവ എസ് എന്ന ബാംഗ്ലൂർ മലയാളിയും, സ്റ്റാർ സ്പോർട്സ് മലയാളത്തിൻ്റെ മുൻ ഹെഡായിരുന്ന ജോയിസ് ജോസ്, ത്രാഷ് മെറ്റൽ സംഗീതജ്ഞനുമായ ജയകൃഷ്ണൻ എന്നിവരാണ് 'മെയിൻസ്ട്രീം ടിവി' എന്ന ഈ മികച്ച ഒടിടി പ്ലാറ്റഫോംമിന് പുറകിൽ. 

വാർത്ത പ്രചരണം: പി ശിവപ്രസാദ്.

സിനിമ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക  :

No comments:

Powered by Blogger.