മാസിന് മാസ് ,ആക്ഷന് ആക്ഷൻ : " ആറാട്ട് " ന് തകർപ്പൻ കൊടിയേറ്റ് ...


പ്രേക്ഷകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിച്ചു കൊണ്ട് ആറാട്ട് ഓഫീഷ്യൽ ട്രെയ്ലർ  പുറത്തിറങ്ങി. ഒരു മുഴുനീള മോഹൻലാൽ ഷോ എന്ന് വിളിക്കാവുന്ന ചിത്രമായിട്ടാണ് ആറാട്ട് പ്രേക്ഷകരിലേക്ക് എത്തുന്നത്.

തീ പാറുന്ന ആക്ഷൻ രംഗങ്ങളോടൊപ്പം രോമാഞ്ചം നൽകുന്ന സംഗീതവുമാണ് രാഹുൽരാജ്ഒരുക്കിയിരിക്കുന്നത്. വില്ലന് ശേഷം ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചന ഉദയ് കൃഷ്ണയാണ്. പുലിമുരുകൻ എന്ന വമ്പൻ ഹിറ്റിന് ശേഷം മോഹൻലാൽ - ഉദയ്കൃഷ്ണ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള മാസ്സ് ട്രൈലറാണ് പുറത്തിറക്കിയിരിക്കുന്നത്. തീയേറ്ററുകളെ ഇളക്കി മറിക്കാൻ പാകത്തിലുള്ള എല്ലാ ചേരുവകളും ചേർന്ന ട്രൈലറിന് ഗംഭീര വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. കെ ജി എഫിൽ ഗരുഡനായി എത്തിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ വില്ലൻ. എ ആർ റഹ്മാനും ഒരു ഗാനരംഗത്ത് അതിഥി താരമായി എത്തുന്നുണ്ട്.

ആർ ഡി ഇല്ലുമിനേഷൻസ്, ഹിപ്പോ പ്രൈം മോഷൻ പിക്ചർസ്, എംപിഎം ഗ്രൂപ്പ് എന്നീ ബാനറുകളുടെ കീഴിൽ ആർ ഡി ഇല്ലുമിനേഷൻസ്, ശക്തി (എം പി എം ഗ്രൂപ്പ്) ആണ് ചിത്രം നിർമ്മിചിരിക്കുന്നത്. മോഹൻലാലിന് പുറമെ വിജയ രാഘവൻ, സായ് കുമാർ, സിദ്ധിഖ്, ജോണി ആൻ്റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രൻസ്, കൊച്ചു പ്രേമൻ, പ്രശാന്ത് അലക്സാണ്ടർ, ലുക്‌മാൻ, ശ്രദ്ധാ ശ്രീനാഥ്, രചന നാരായണൻ കുട്ടി, സ്വാസിക, മാളവിക മേനോൻ, നേഹ സക്സേന എന്നിവർ അണിനിരക്കുന്ന വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

വിജയ് ഉലഗനാഥ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീർ മുഹമ്മദ്, സംഗീതം രാഹുൽ രാജ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയൻ കൃഷ്ണ, പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കൽ, ആർട്ട് ഡയറക്ടർ ഷാജി നടുവിൽ, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂംസ് സ്റ്റെഫി സേവിയർ, ആക്ഷൻ അനിൽ അരസ്, കെ രവി വർമ, സുപ്രീം സുന്ദർ, എ വിജയ്, ഡാൻസ് കൊറിയോഗ്രാഫി ദിനേശ്, ഷെരീഫ് പ്രസന്ന, ലിറിക്സ് ബി കെ ഹരിനാരായണൻ, രാജീവ് ഗോവിന്ദൻ, ഫെജോ, നികേഷ് ചെമ്പിലോട്, സൗണ്ട് മിക്സിംഗ് വിഷ്ണു സുജതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ. ഡിസൈൻ കോളിൻസ് ലിയോഫിൽ, 
വാർത്താ പ്രചരണം;
എം.ആർ പ്രൊഫഷണൽ.

No comments:

Powered by Blogger.