കാർത്ത്യാനിയമ്മയായി ലളിത ചേച്ചി മാർച്ച് മൂന്നിന് നമ്മുടെ അരികിൽ എത്തും.കാര്‍ത്ത്യാനിയമ്മയായി ലളിത ചേച്ചി മാർച്ച് മൂന്നിന് നമ്മുടെ അരികിൽ എത്തും.
മലയാളികള്‍ക്ക് ലളിത ചേച്ചി വെറും നടി മാത്രമായിരുന്നില്ല. ജീവിതത്തിന്റെ ഭാഗം തന്നെ ആയിരുന്നു.  ലളിത ചേച്ചി  അഭിനയിച്ചകഥാപാത്രങ്ങളെല്ലാം മലയാളി ജീവിത പരിസരങ്ങളില്‍ നിത്യേന കണ്ടുമുട്ടുന്ന മനുഷ്യരാണ്.
കാര്‍ത്ത്യാനിയമ്മയായിട്ടാണ് 'ഭീഷ്മപര്‍വ്വ'ത്തില്‍  ലളിത ചേച്ചി അഭിനയിച്ചിരിക്കുന്നത്. 

ബിഗ്ബി എന്ന ചിത്രം പുറത്തിറങ്ങി പതിനാല് വർഷങ്ങൾക്ക് ശേഷം  മമ്മൂട്ടിയും അമൽ നീരദും  ഒന്നിക്കുന്ന ചിത്രം കൂടിയാണ് "  ഭീഷ്മപർവ്വം ".വൻ ബഡ്ജറ്റിലുള്ള ഈ ചിത്രം അമൽനീരദ് പ്രൊഡക്ഷൻസിന് വേണ്ടി അമൽനീരദ് തന്നെയാണ് നിർമ്മിക്കുന്നത്. 

ഷൈൻ ടോം ചാക്കോ സൗബിൻ സാഹിർ ,ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ലെന, വീണ നന്ദകുമാർ , നാദിയ മൊയ്തു ,അഞ്ജലി, ദിലീഷ് പോത്തൻ, അനസൂയ ഭരദ്വാജ്, അനഹ ,സുദേവ്നായർ, അബു സലിം , പത്മരാജ് രതീഷ്, ഷെബിൻ ബെൻസൻ , അന്തരിച്ച നെടുമുടി വേണു, സിന്ദ്ര ,ജിനു ജോസഫ്, ഹരീഷ് പേരടി ,മാലാ പാർവ്വതി എന്നിവരോടൊപ്പം അതിഥി താരമായി  ഹിന്ദി നടി ടാബുവും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

അമൽ നീരദ്  ,നവാഗതനായ ദേവദത് ഷാജി എന്നിവർ രചനയും ,ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രനും ,സംഗീതം  സുഷിൻ ശ്യാമും , എഡിറ്റിംഗ് വിവേക് ഹർഷനും , അഡീഷണൽ സ്ക്രിപ്റ്റ് രവിശങ്കറും , അഡിഷണൽ ഡയലോഗ്സ് ആർ. ജെ. മുരുകനും, പ്രൊഡക്ഷൻ ഡീസൈൻ സുനിൽബാബുയും, വസ്ത്രാലങ്കാരം സമീറ സനീഷും , ശബ്ദ ലേഖനം തപസ് നായകും ,ആക്ഷൻ കോറിയോഗ്രാഫി സുപ്രിം സുന്ദറും  നിർവ്വഹിക്കുന്നു. ലിനു ആൻ്റണി അസോസിയേറ്റ് ഡയറ്കറാണ് .ഷഹീൻ താഹ പബ്ല്ളിസിറ്റി സ്റ്റിൽസും, ഓൾഡ് മങ്ക്സ് പോസ്റ്റർ ഡിസൈനുമാണ്. 

 " ഭീഷ്മപർവ്വം " മാർച്ച് മൂന്നിന് തീയേറ്ററുകളിൽ എത്തും. 

സലിം പി. ചാക്കോ .
cpk desk .
 
 
 
 

No comments:

Powered by Blogger.