ജീത്തു ജോസഫിൻ്റെ " കൂമൻ " പാലക്കാട് തുടങ്ങി. ആസിഫ് അലി മുഖ്യവേഷത്തിൽ.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ  ചിത്രമാണ് " കൂമൻ (The Night Rider) " .
അനന്യാ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണി നിർമ്മിക്കുന്ന ഈ സിനിമയുടെ  ചിത്രികരണം പാലക്കാട്ട്  പോത്തുണ്ടി ശിവക്ഷേത്ര സന്നിധിയിൽ വിവിധ ചടങ്ങുകളോടെ തുടക്കമായി. 

ജീത്തു ജോസഫ് ആദ്യഭദ്രദീപം തെളിയിച്ചതോടെയാണ് തുടക്കമിട്ടത്. ആൽവിൻ ആൻ്റണി,കെ.ആർ.കൃഷ്ണകുമാർ (തിരക്കഥാകൃത്ത്) സതീഷ് ക്കുറുപ്പ് ,ലിൻഡാ ജിത്തു,
എയ്ഞ്ചലീനാ മേരി ആൻ്റണി. മനു പന്മനാഭൻ ,നൗഷാദ് ആലത്തൂർ, കെ.എ.എം.ജലീൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.  ലിൻ്റോ ജിത്തു,
സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ഏയ്ഞ്ചലീനാ മേരി ആൻ്റണി ഫസ്റ്റ്ക്ലാപ്പും നൽകി.

കേരള തമിഴ്നാട് അതിർത്തി ഗ്രാമത്തിൻ്റെപശ്ചാത്തലത്തിലൂടെ ഒരു  ത്രില്ലർ മൂവിയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്നത്. ആസിഫ് അലിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

രൺജി പണിക്കർ
ബാബുരാജ്, മേഘനാഥൻ,
ബൈജു സന്തോഷ്, ജാഫർ ഇടുക്കി, നന്ദു, അഭിരാം രാധാകൃഷ്ണൻ ,പ്രശാന്ത് മുരളി (ജാനെ മൻ ഫെയിം) ദീപക് പറമ്പോൾ, ജയിംസ് ഏല്യാ
പരസ്പരം പ്രദീപ്, രാജേഷ് പറവൂർ, ജയൻ ചേർത്തല, ആദം അയൂബ്,ഹന്നാറെജി കോശി, ശ്രിയാ നാഥ്, പൗളി
വൽസൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കെ.ആർ.കൃഷ്ണ കുമാറാണ്  തിരക്കഥ ഒരുക്കുന്നത് . 
വിനയക് ശശികുമാർ ഗാനരചനയും,  വിഷ്ണു ശ്യം സംഗീതവുംസതീഷ്ക്കുറുപ്പ്ഛായാഗ്രഹണവും,വി.എസ്.വിനായക്എഡിറ്റിംഗും,കലാസംവിധാനം രാജീവ് കോവിലകവും ,
മേക്കപ്പ് രതീഷ് വിജയനും ,
കോസ്റ്റും ഡിസൈൻ
ലിൻ്റോ ജീത്തുവും നിർവഹിക്കുന്നു. 

കോ. ഡയറക്ടർ  അർഫാസ് അയൂബും ,അസ്സോസ്സിയേറ്റ് ഡയറക്‌ടേർസ് സോണിയും ,
ജി. സോളമനും  ഭാസ്ക്കരനും ,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്  ലിബിൻവർഗീസും,പ്രൊഡക്ഷൻ മാനേജർ രാഹുൽ.കെയും ,
പ്രൊഡക്ഷൻ കൺട്രോളർ പ്രണവ് മോഹനും, 
പ്രൊജക്റ്റ് ഡിസൈനർ  ഡിക്സൻപൊടുത്താസും, 
എക്സിക്കുട്ടീവ് പ്രൊഡ്യൂസേഴ്സ്  മനു പന്മനാഭനും ,എയ്ഞ്ചലീനാ ആൻ്റണിയും , ജയചന്ദ്രൻ കല്ലാടത്തുമാണ് മറ്റ് അണിയറ ശിൽപ്പികൾ .

വാഴൂർ ജോസ് .
ഫോട്ടോ : 
ബെന്നറ്റ് എം. വർഗ്ഗീസ് .

കൊല്ലങ്കോട് ,നെന്മാറ, പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

സലിം പി. ചാക്കോ .
cpK desK.
 

No comments:

Powered by Blogger.