" ജോയ് മൂവി പ്രൊഡക്ഷൻസിൻ്റെ ഷോർട്ട് ഫിലിം " യെല്ലോ " റിലീസ് ചെയ്തു.


ജോയ്മൂവിപ്രൊഡക്ഷൻസിൻ്റെ ബാനറിൽ സാമുവേൽ ഹെൻറി സംവിധാനം ചെയ്ത "യെല്ലോ" ഷോർട്ട്‌ ഫിലിം യൂട്യൂബില്‍ റിലീസ് ചെയ്തു. സാമുവൽ ഹെൻറി സംവിധാനം ചെയ്ത യെല്ലോയിൽ അഭിലാഷ് നന്ദകുമാർ, നസ്‌ലിൻ ജമീല സലീം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

കൊച്ചി പശ്ചാത്തലമാകുന്ന ചിത്രത്തില്‍ ഫോട്ടോഗ്രാഫറായ യുവാവിൻ്റെയും ആർകിടെക്ട് ആയ യുവതിയുടെയും കൂടിക്കാഴ്ചയിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് യെല്ലോയുടെ ഇതിവൃത്തം.

തികച്ചും അപ്രതീക്ഷിതമായ സാഹചര്യത്തിൽ ഭൂതകാലത്തിൽ വേർപിരിഞ്ഞ രണ്ടു പേർ കണ്ടുവരികയും പിന്നീട് അവർ തമ്മിലുള്ള സംഭാഷണവുമൊക്കെയാണ് കഥാപരിസരം. ഭൂരിഭാഗം ചിത്രം ഒരുസ്ഥലത്ത്നടക്കുന്നതാണെങ്കിലും മനോഹരമായ ലൊക്കേഷനും ക്രിയേറ്റീവായ ക്യാമറ വർക്കും കൊണ്ട് മികച്ച ഒരു അനുഭവം തന്നെ സമ്മാനിക്കുന്നുണ്ട്. ചിത്രത്തിലെ രണ്ടു കേന്ദ്ര കഥാപാത്രങ്ങളും വളരെ ശക്തിയേറിയ അഭിനയം തന്നെ കാഴ്ചവയ്ക്കുന്നുണ്ട്. ഒരു നിമിഷം പോലും കഥാപാത്രത്തിൽ നിന്ന് വിട്ടുനിൽക്കാതെ പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്ന രീതിയിൽ അഭിനയിച്ച നസ്‌ലിനും അഭിലാഷും കയ്യടി അർഹിക്കുന്നുണ്ട്.

നര്‍മ്മത്തിനും പ്രണയത്തിനും പ്രാധാന്യമുള്ള ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നതും രചന നിർവഹിചിരിക്കുന്നതും സംവിധായകൻ കൂടിയായ സാമുവൽ ഹെൻറിയാണ്. എഡിറ്റർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കാർത്തിക് സജീവ്, മ്യുസിക് ഡയറക്ടർ ആരോമൽ ചേകവർ, സഹ എഴുത്തുകാർ, അസിസ്റ്റൻ്റ് ഡയറക്ടർസ് നെൽസൺ ദേവസ്യ, കിരൺ സി ശേഖർ, അസ്സോസിയേറ്റ് ഡയറക്ടർ ഡൗൺ ട്രോഡൻ, ചീഫ് അസോസിയേറ്റ് ക്യാമറ മാത്യൂസ് ജോയ്, സ്റ്റിൽസ് ദിയ ജോൺ, അസ്സോസിയേറ്റ് ക്യാമറ മാഹിർ എം, ആർട്ട് ഡയറക്ടർ ആദിൽ, സൗണ്ട് ഡിസൈൻ രാഹുൽ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ യസീൻ നിസാദ്, മേക്കപ്പ് ഗ്രേസ് സക്കറിയ, കോസ്റ്റ്യൂം റസീൻ, പോസ്റ്റർ അജിപ്പാൻ, 

പി.ആർ.ഓ :  പി. ശിവപ്രസാദ്.

No comments:

Powered by Blogger.